ഫ്രിഡ്ജിൽ വെച്ചിട്ടും പാൽ പിരിഞ്ഞുപോകുന്നുണ്ടോ? ഈ തെറ്റ് ആവർത്തിക്കരുത്! | Milk Storage Tips, How to Keep Milk Fresh Longer Without Turning Sour Malayalam news - Malayalam Tv9

Milk Storage: ഫ്രിഡ്ജിൽ വെച്ചിട്ടും പാൽ പിരിഞ്ഞുപോകുന്നുണ്ടോ? ഈ തെറ്റ് ആവർത്തിക്കരുത്!

Published: 

21 Nov 2026 | 11:15 AM

Milk Storage Tips: ഫ്രിഡ്ജിൽ വെച്ചിട്ടും പലപ്പോഴും പാൽ പിരിഞ്ഞുപോകുകയോ പുളിച്ചുപോകുകയോ ചെയ്യാറുണ്ട്. എന്തായിരിക്കാം ഇതിന് കാരണം? തണുപ്പുള്ള അന്തരീക്ഷത്തിലും പാൽ കേടാകുന്നതിന് പിന്നിൽ നമ്മുടെ ചില അബദ്ധങ്ങളാണ്. പലരും പാൽ ഫ്രിഡ്ജിന്റെ വാതിലിലെ ഷെൽഫിലാണ് വെക്കാറുള്ളത്. എന്നാൽ ഇതാണ് ആദ്യത്തെ തെറ്റ്.

1 / 5
പാൽ കേടാകാതിരിക്കാനാണ് നമ്മൾ സാധാരണയായി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ ഫ്രിഡ്ജിൽ വെച്ചിട്ടും പലപ്പോഴും പാൽ പിരിഞ്ഞുപോകുകയോ പുളിച്ചുപോകുകയോ ചെയ്യുന്നത് കാണാം. തണുപ്പുള്ള അന്തരീക്ഷത്തിലും പാൽ കേടാകുന്നതിന് പിന്നിൽ ചില സാധാരണ അബദ്ധങ്ങളാണ് കാരണം. (Image Credit source: Getty Images)

2 / 5
പലരും പാൽ ഫ്രിഡ്ജിന്റെ വാതിലിലെ ഷെൽഫിലാണ് വെക്കാറുള്ളത്.വാതിൽ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ അവിടെ താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് പാലിലെ ബാക്ടീരിയകളുടെ വളർച്ച വേഗത്തിലാക്കുകയും പാൽ പെട്ടെന്ന് കേടാകാൻ കാരണമാവുകയും ചെയ്യും. പാലിന് പകരം ഫ്രിഡ്ജിന്റെ ഉൾഭാഗത്തെ തണുപ്പ് സ്ഥിരമായി നിൽക്കുന്ന ഷെൽഫിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

3 / 5
പാൽ തിളപ്പിച്ച ഉടനെ ചൂടാറാതെ ഫ്രിഡ്ജിൽ വെക്കുന്നത് നല്ലതല്ല. ചൂടുള്ള പാൽ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഫ്രിഡ്ജിനുള്ളിലെ താപനില ഉയരാൻ കാരണമാകാം. മാത്രമല്ല, പാത്രത്തിനുള്ളിൽ ഈർപ്പം കെട്ടിനിൽക്കുകയും അത് ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. പാൽ സാധാരണ ഊഷ്മാവിലേക്ക് ചൂടാറിയ ശേഷം മാത്രം ഫ്രിഡ്ജിൽ മാറ്റുക.

4 / 5
അതുപോലെ, മൂടിവെക്കാതെ പാൽ ഫ്രിഡ്ജിൽ വെച്ചാൽ മറ്റ് ഭക്ഷണസാധനങ്ങളുടെ മണം പാൽ വലിച്ചെടുക്കാൻ സാധ്യതയുണ്ട്. കൂടാതെ, പുറത്തുനിന്നുള്ള സൂക്ഷ്മാണുക്കൾ എളുപ്പത്തിൽ എത്താനും ഇത് കാരണമാകും. എപ്പോഴും വൃത്തിയുള്ള, നന്നായി അടയ്ക്കാവുന്ന പാത്രത്തിൽ പാൽ സൂക്ഷിക്കുക.

5 / 5
ഫ്രിഡ്ജിൽ നേരത്തെ ഇരുന്ന പഴയ പാലിലേക്ക് പുതിയതായി വാങ്ങിയതോ തിളപ്പിച്ചതോ ആയ പാൽ ഒഴിച്ചുവെക്കുന്നത് ഒഴിവാക്കുക. പഴയ പാലിൽ ഇതിനോടകം തന്നെ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ഉണ്ടാകാം. അവ പുതിയ പാലിലേക്കും വേഗത്തിൽ വ്യാപിച്ച് പാൽ വേഗത്തിൽ പുളിക്കാൻ ഇടയാക്കും.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി