Mini Cooper: സെലിബ്രിറ്റികളുടെ ഇഷ്ട വാഹനം, കാണാൻ ക്യൂട്ടെങ്കിലും കാല് കൊടുത്താൽ പറക്കുന്ന മിനി കൂപ്പർ | Mini Cooper, Celebrity Favorite Compact Car That Delivers Thrilling Speed and Performance, All Details Malayalam news - Malayalam Tv9

Mini Cooper: സെലിബ്രിറ്റികളുടെ ഇഷ്ട വാഹനം, കാണാൻ ക്യൂട്ടെങ്കിലും കാല് കൊടുത്താൽ പറക്കുന്ന മിനി കൂപ്പർ

Updated On: 

11 Oct 2026 | 10:20 PM

Mini Cooper Car: നെടുമ്പാശ്ശേരിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഇപ്പോൾ മിനി കൂപ്പർ എന്ന വാഹനത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അമിത വേഗതയിൽ ഓടിച്ച മിനി കൂപ്പർ വാഹനം ഇടിച്ചാണ് മൂന്ന് പേരുടെ ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിൽ മിനി കൂപ്പർ എന്ന വാഹനത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ.

1 / 5
സെലിബ്രിറ്റികളുടെ ഉൾപ്പെടെ ഇഷ്ട വാഹനമാണ് മിനി കൂപ്പർ. ഇതേ വാഹനം ആണ്   നെടുമ്പാശ്ശേരിയിൽ ഉണ്ടായ അപകടത്തിൽ പ്രതിയായ യുവാവ്  ഓടിച്ചിരുന്നത്.  ഈ വാഹനത്തെ ഇത്രയധികം ജനപ്രിയമാക്കുന്നത് ആ വാഹനത്തിന്റെ ഡിസൈൻ ആണ്.വിന്റേജ് ശൈലി ഇപ്പോഴും നിലനിർത്തിക്കൊണ്ട് തന്നെയാണ് മിനി എന്ന ബ്രിട്ടീഷ് കമ്പനി ഈ  വാഹന മോഡൽ തുടരുന്നത്. ( Image Credit Source Mini Facebook Page)

2 / 5
നിലവിൽ  പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ലിയുന്റെ ഉടമസ്ഥതയിലാണ് ഈ കമ്പനി. 1959-ൽ ബ്രിട്ടീഷ് എഞ്ചിനീയറായ അലക് ഇസിഗോണിസ് ആണ് ആദ്യത്തെ ക്ലാസിക് മിനി ഡിസൈൻ ചെയ്തത്. ഒതുക്കമുള്ള രൂപം, വൃത്തത്തിലുള്ള ഹെഡ്‌ലൈറ്റുകൾ, ഫ്ലോട്ടിങ് റൂഫ് ഡിസൈൻ എന്നിവയാണ് മിനി കൂപ്പർ വാഹനങ്ങളുടെ പ്രധാന പ്രത്യേകതകൾ.

3 / 5
ത്രീ ഡോർ ഹാച്ച്ബാക്ക്, കൺവേർട്ടിബിൾ, കൺട്രിമാൻ എസ്‌യുവി, കൂടാതെ പൂർണ്ണമായി ഇലക്ട്രിക് പതിപ്പുകളായ എസ്‌.ഇ, കൺട്രിമാൻ ഇലക്ട്രിക് എന്നിവയാണ് കമ്പനിയുടെ പ്രധാന മോഡലുകൾ.മമ്മൂട്ടി, ദുൽഖർ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, പ്രിത്വിരാജ്, തുടങ്ങി ഒരുവിധംസെലിബ്രിട്ടികളുടെ കൈവശവും ഈ വാഹനം ഉണ്ട്. കാണാൻ കുഞ്ഞൻ ആണെങ്കിലും മികച്ച പെർഫോമൻസും സ്റ്റബിലിറ്റിയുമാണ് ഈ വാഹനത്തിന്റെ മറ്റ് പ്രധാന ആകർഷണങ്ങൾ.

4 / 5
മിനി കൂപ്പർ എസ് ത്രി ഡോറിൽ  2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എൻജിനാണ് വരുന്നത്.  മണിക്കൂറിൽ ഏകദേശം 242 മുതൽ 245 കിലോമീറ്റർ വരെയാണ് പരമാവധി വേ​ഗത. മിനി കൺട്രിമാൻ ജെ.സി.ഡബ്ല്യുയിലും  എൻജിൻ: 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ തന്നെയാണ് ഉള്ളത്.

5 / 5
കാലത്തിനനുസരിച്ച് സ്വയം മാറിക്കൊണ്ട് ഇലക്ട്രിക് യുഗത്തിലേക്കും മിനി കൂപ്പർ ഇപ്പോൾ പ്രവേശിച്ചിട്ടുണ്ട്. മിനി കൂപ്പർ എസ്‌.ഇ എന്ന ഇലക്രിക് മോഡലിൽ  32.6 kWh ബാറ്ററി പാക്ക്, സിംഗിൾ ഇലക്ട്രിക് മോട്ടാർ എന്നിവയാണ് വരുന്നത്.  ഏകദേശം 45 ലക്ഷം രൂപ മുതലാണ് ഈ വാഹന മോഡലുകളുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്..

Loading...
Unable to load recommendations.
Follow Us
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ