'മാനേജ്‌മെന്റിന് 21 ഗണ്‍ സല്യൂട്ട്'! സിറാജിനെ വീണ്ടും തഴഞ്ഞ ടീം മാനേജ്‌മെന്റിനെതിരെ മുന്‍ താരങ്ങള്‍ | Mohammed Siraj Snubbed Again: Ex-Players Criticize Team Management After Akash Deep Concussion Malayalam news - Malayalam Tv9

‘മാനേജ്‌മെന്റിന് 21 ഗണ്‍ സല്യൂട്ട്’! സിറാജിനെ വീണ്ടും തഴഞ്ഞ ടീം മാനേജ്‌മെന്റിനെതിരെ മുന്‍ താരങ്ങള്‍

Published: 

29 Nov 2026 | 04:40 PM

Mohammed Siraj Snubbed Again : ആകാശ് ദീപിന് പരിക്കേറ്റിട്ടിട്ടും പകരക്കാരനായി മുഹമ്മദ് സിറാജിനെ പരിഗണിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുകയാണ്. ആദ്യ ടെസ്റ്റിലും സിറാജിന് അവസരം നല്‍കിയിരുന്നില്ല. മുന്‍ താരങ്ങള്‍ മാത്രമല്ല, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും മുഹമ്മദ് സിറാജിനെ പരിഗണിക്കാത്തതില്‍ അത്ഭുതം പ്രകടിപ്പിച്ചു.

1 / 5
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയെയാണ് പ്ലേയിങ് ഇലവന്റെ ഭാഗമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആകാശ് ദീപ് കളിച്ചിരുന്നു. എന്നാല്‍ ആകാശ് ദീപിന് പരിക്കേറ്റിട്ടിട്ടും പകരക്കാരനായി മുഹമ്മദ് സിറാജിനെ പരിഗണിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുകയാണ്. ആദ്യ ടെസ്റ്റിലും സിറാജിന് അവസരം നല്‍കിയിരുന്നില്ല (Image Credit Source: PTI).

2 / 5
മുന്‍ താരങ്ങള്‍ മാത്രമല്ല, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും സിറാജിനെ പരിഗണിക്കാത്തതില്‍ അത്ഭുതം പ്രകടിപ്പിച്ചു.  ആകാശ് ദീപ് പുറത്തുപോകുന്നു, പ്രസിദ്ധ് കൃഷ്ണ അകത്തുവരുന്നു. മുഹമ്മദ് സിറാജിന് എന്തോ ഗുരുതരമായ പ്രശ്നമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാൻ കഴിയാത്തതെന്ന് തോന്നുവെന്ന് ഭോഗ്ലെ എക്‌സില്‍ കുറിച്ചു. ആകാശ് ദീപ് പുറത്തായത് ഇന്ത്യയ്ക്ക് നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

3 / 5
സിറാജിനെ ഇറക്കിയിരുന്നെങ്കില്‍ അതൊരു അപ്രതീക്ഷിത നീക്കമായിരുന്നേനെയെന്ന് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. മുന്‍ പേസര്‍ മുനാഫ് പട്ടേല്‍ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയധികം വിമർശനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിട്ടും മുഹമ്മദ് സിറാജിനെ വീണ്ടും തഴഞ്ഞു.  മാനേജ്‌മെന്റിന് 21 ഗണ്‍ സല്യൂട്ട് നല്‍കുന്നുവെന്നായിരുന്നു മുനാഫിന്റെ പരിഹാസം.

4 / 5
"ഇത്രയധികം വിമർശനങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിട്ടും മുഹമ്മദ് സിറാജിനെ വീണ്ടും തഴഞ്ഞു. ആകാശ് ദീപിന് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവന്നു. മാനേജ്‌മെന്റിന്റെ ഈ ദൃഢനിശ്ചയത്തിന് 21 ഗണ്ണുകളുടെ സല്യൂട്ട്! ഇത്രയും കടുപ്പമേറിയ തീരുമാനങ്ങൾ എടുക്കാൻ വലിയ ധൈര്യവും ശക്തമായ മാനസികാവസ്ഥയും ആവശ്യമാണ്"-എന്നാണ് മുനാഫ് കുറിച്ചത്.

5 / 5
നേരത്തെ സിറാജിനെ കളിപ്പിക്കാത്തതില്‍ മുന്‍ താരം കപില്‍ ദേവും നിരാശ പ്രകടിപ്പിച്ചിരുന്നു. സിറാജ് മികച്ച ഊർജ്ജസ്വലതയുള്ള താരമാണ്. അദ്ദേഹം ടീമിലില്ലാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും കപില്‍ ദേവ് പറഞ്ഞിരുന്നു. സിറാജിനെ പരിഗണിക്കാത്തതിന്റെ കാരണം വ്യക്തമല്ല.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് മുളച്ചോ, പച്ചനിറം വന്നോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ