Navapanchama Raja Yogam: ചന്ദ്രനും ശുക്രനും ചേർന്ന് നവപഞ്ചമയോഗം! 3 രാശികൾക്ക് ഇന്നുമുതൽ സാമ്പത്തിക അഭിവൃദ്ധി
Navapanchama Raja Yogam 2026:നവംബർ 14 അതായത് ഇന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. അതേസമയം അതേ ദിവസം തന്നെ വക്രാവസ്ഥയിൽ കന്നി രാശിയിൽ സഞ്ചരിച്ചിരുന്ന ശുക്രൻ വക്ര നിവർത്തിയിൽ എത്തിയശേഷം യാത്ര ആരംഭിക്കും. ഈ രണ്ടു ഗ്രഹങ്ങളുടെയും സ്ഥാനം നവപഞ്ചമയോഗം സൃഷ്ടിക്കുന്നു.മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിയും ജീവിതത്തിൽ ഈ യോഗത്തിന്റെ സ്വാധീനം കാണപ്പെടുന്നുണ്ടെങ്കിലും മൂന്നര രാശിക്കാർക്ക് യോഗത്താൽ നല്ല ഭൗതിക സുഖവും സാമ്പത്തിക നേട്ടവും ലഭിക്കും. ഇനി ശുക്രനും ചന്ദ്രനും ചേർന്നു രൂപപ്പെടുത്തുന്ന നവപഞ്ചമ രാജയോഗത്താൽ..........

ജ്യോതിഷത്തിൽ ശുക്രനെ സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. ഈ ശുക്രനെ അസുരന്മാരുടെ ഗുരുവായും കണക്കാക്കുന്നു. ശുക്രൻ ഇടവം, തുലാം എന്നിവയുടെ അധിപൻ ആണ്. അതേസമയം ചന്ദ്രനെ മനസ്സിന്റെ ഘടകമായും കടക്കുന്നു. ഈ ചന്ദ്രൻ കർക്കടകത്തിന്റെ അധിപൻ കൂടിയാണ്. ചന്ദ്രൻ നവംബർ 14 അതായത് ഇന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. അതേസമയം അതേ ദിവസം തന്നെ വക്രാവസ്ഥയിൽ കന്നി രാശിയിൽ സഞ്ചരിച്ചിരുന്ന ശുക്രൻ വക്ര നിവർത്തിയിൽ എത്തിയശേഷം യാത്ര ആരംഭിക്കും. ഈ രണ്ടു ഗ്രഹങ്ങളുടെയും സ്ഥാനം നവപഞ്ചമയോഗം സൃഷ്ടിക്കുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിയും ജീവിതത്തിൽ ഈ യോഗത്തിന്റെ സ്വാധീനം കാണപ്പെടുന്നുണ്ടെങ്കിലും മൂന്നര രാശിക്കാർക്ക് യോഗത്താൽ നല്ല ഭൗതിക സുഖവും സാമ്പത്തിക നേട്ടവും ലഭിക്കും. ഇനി ശുക്രനും ചന്ദ്രനും ചേർന്നു രൂപപ്പെടുത്തുന്ന നവപഞ്ചമ രാജയോഗത്താൽ ഭാഗ്യം ലഭിക്കുന്നത് ആർക്കൊക്കെ എന്ന് നോക്കാം.

കന്നി: നവപഞ്ചമ യോഗം കന്നിരാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. പ്രധാനമായും വളരെ കാലമായി കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ പണം നിങ്ങളുടെ കൈകളിൽ എത്തും. ഓഹരി വിപണിയിലെ നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസുകാർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരം ലഭിക്കും. ജോലിയിലെ നിങ്ങളുടെ പ്രകടനങ്ങൾ വിലമതിക്കപ്പെടും. നിങ്ങളുടെ ഇണയോടൊപ്പം നല്ല സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട പഴയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

മകരം:മകരം രാശിക്കാർക്ക് നവപഞ്ചമയോഗം വലിയ നേട്ടങ്ങൾ നൽകും. ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും. എല്ലാത്തരം ഭൗതിക സുഖങ്ങളും നിങ്ങൾക്ക് ലഭ്യമാക്കും. ചിലർക്ക് അധിക വരുമാനസ്രോതസ്സ് ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നവർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിച്ചേക്കാം. കുടുംബ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. പാരമ്പര്യ വസ്തുക്കൾ വഴി നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.

മീനം:മീനം രാശിക്കാർക്ക് നവപഞ്ചമരാജയോഗം തൊഴിൽ പുരോഗതിക്ക് പുതിയ അവസരങ്ങൾ നൽകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലി നോക്കുന്നവർക്ക് നല്ല ശമ്പളത്തോടുകൂടിയുള്ള ജോലി അവസരങ്ങൾ ലഭിച്ചേക്കാം. സാമ്പത്തികമായി നല്ല പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് ഇതിനോടകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത. കുടുംബജീവിതത്തിൽ നല്ല മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും.