ഒന്നു കഴിച്ചാൽ മരുന്നിനു തുല്യം ഫലം, അത്ര നിസ്സാരമല്ല മുരിങ്ങയിലക്കറികൾ | Moringa leaves for fatty liver and other solutions for many health issues. Its benefits are here Malayalam news - Malayalam Tv9

Moringa leaves Benefits: ഒന്നു കഴിച്ചാൽ മരുന്നിനു തുല്യം ഫലം, അത്ര നിസ്സാരമല്ല മുരിങ്ങയിലക്കറികൾ

Published: 

12 Mar 2026 | 04:25 PM

Moringa leaves for fatty liver: കരളിലെ കൊഴുപ്പ് കുറയ്ക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും മുരിങ്ങയിലയിലെ പോഷകങ്ങൾ സഹായിക്കുന്നു.

1 / 5
നാട്ടിൻപുറത്തെ പറമ്പുകളിൽ സുലഭമായി ലഭിക്കുന്ന മുരിങ്ങയില കേവലം ഒരു പകരക്കാരൻ വിഭവമല്ലെന്ന് പഠനങ്ങൾ. ജീവിതശൈലീ രോഗങ്ങളിൽ പ്രധാനമായ ഫാറ്റിലിവർ പ്രതിരോധിക്കാൻ മുരിങ്ങയിലയ്ക്ക് സവിശേഷമായ കഴിവുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കരളിലെ കൊഴുപ്പ് കുറയ്ക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും മുരിങ്ങയിലയിലെ പോഷകങ്ങൾ സഹായിക്കുന്നു.

2 / 5
ഫാറ്റിലിവർ രോഗത്തിന്റെ പ്രധാന കാരണങ്ങളായ ഓക്സീകരണ സമ്മർദ്ദവും ഇൻഫ്ലമേഷനും തടയാൻ മുരിങ്ങയിലയിലെ ഘടകങ്ങൾക്ക് സാധിക്കും. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിഷാംശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കുന്നു.

3 / 5
വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കാൽസ്യം, പൊട്ടാസ്യം, അയൺ എന്നിവയുടെ കലവറയാണിത്. ആന്റിഓക്സിഡന്റുകൾ, ബീറ്റാകരോട്ടിൻ, ആന്റിഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നം.

4 / 5
കരളിലെ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിന്റെ  പ്രധാന കാരണമായ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങയില ഫലപ്രദമാണ്.

5 / 5
ഇതിലെ ആന്റിഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കി കരളിലെ കലകളെ സംരക്ഷിക്കുന്നു. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ മുരിങ്ങയിലയുടെ ഗുണങ്ങൾ ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്. ഒരു ഔഷധം എന്നതിലുപരി മുരിങ്ങയില നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.

Follow Us
ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍
അടിപൊളിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; മുഖം മിനുക്കി കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍
പിതാവിനെ മെഡല്‍ അണിയിച്ച് ശിവം ദുബെ; ഇതാണ് തന്റെ ഹീറോയെന്ന് താരം