7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 ഇന്ത്യൻ ലോഞ്ച് ഡിസംബർ 9ന് | Motorola Signature With 7000mAh battery and 200MP camera, will launch in India on December 9 Malayalam news - Malayalam Tv9

7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 ഇന്ത്യൻ ലോഞ്ച് ഡിസംബർ 9ന്

Published: 

24 Nov 2026 | 10:03 AM

Motorola Signature to launch in India on December 9: മോട്ടറോളയുടെ പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന സിഗ്നേച്ചർ സീരീസി​ലെ ഏറ്റവും പുതിയ 'അൾട്രാ-ഫ്ലാഗ്ഷിപ്പ്' സ്മാർട്ട്ഫോണായ 'മോട്ടറോള സിഗ്നേച്ചർ 27' ഡിസംബർ 9-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ മാസത്തിന്റെ തുടക്കത്തിൽ ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് സിഗ്നേച്ചർ സീരീസിലെ ഈ രണ്ടാമത്തെ മോഡൽ ഇപ്പോൾ ഇന്ത്യയിലേക്കും എത്തുന്നത്.

1 / 6
 പ്രീമിയം മോഡൽ എന്ന നിലയിൽ കരുത്തൻ ഫീച്ചറുകൾ മോട്ടറോള സിഗ്നേച്ചർ 27 അ‌വതരിപ്പിക്കും. DXOMARK ഗോൾഡ് ലേബൽ നേടിയ മൾട്ടി-സെൻസർ ക്യാമറ സംവിധാനം, ​ഹൈ ​ബ്രൈറ്റ്നസുള്ള 'ടാൻഡം AMOLED' ഡിസ്‌പ്ലേ, ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസർ തുടങ്ങി ശ്രദ്ധേയമായ നിരവധി ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഫീച്ചറുകളോടെയാണ് സിഗ്നേച്ചർ 27 എത്തുന്നത്. (Image credit: Motorola)

2 / 6
 ലോഞ്ചിന് മുമ്പുതന്നെ സിഗ്നേച്ചർ 27 ​ഇന്ത്യൻ വേരിയന്റിന്റെ ഫീച്ചറുകൾ പലതും ഔദ്യോഗകിമായി തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 പ്രോസസർ ആണ് ഈ മോട്ടറോള ഫോണിന് കരുത്ത് പകരുന്നത്. കഠിനമായ ടാസ്കുകളിൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ, ആർട്ടിക് മെഷ്' കൂളിംഗ് ആർക്കിടെക്ചർ ഈ ഫോണിലുണ്ട്. ഇതിൽ മൈക്രോ-ഡയമണ്ട് ചേർത്ത തെർമൽ ജെല്ലും, മുൻ തലമുറയെ അപേക്ഷിച്ച് 40% വലുപ്പമുള്ള വേപ്പർ ചേമ്പറും ഉൾപ്പെടുന്നു.

3 / 6
  1.5K സൂപ്പർ HD റെസല്യൂഷനും ഡോൾബി വിഷൻ പിന്തുണയുമുള്ള 'എക്‌സ്ട്രീം AMOLED ഡുവോ' ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 'ടാൻഡം എമിസീവ് ലെയർ' സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ഡിസ്‌പ്ലേയ്ക്ക് 12,000 നിറ്റ്‌സ് വരെ ​ഹൈ ​ബ്രൈറ്റ്നസ് നൽകാനാകും. ഒപ്പം ബ്ലൂ ​ലൈറ്റ് പ്രൊട്ടക്ഷനായി SGS സർട്ടിഫിക്കേഷനും സ്‌ക്രീൻ സംരക്ഷണത്തിനായി 'കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 3 പ്രൊട്ടക്ഷനും ഉണ്ട്.

4 / 6
 ക്യാമറകളുടെ കാര്യമെടുത്താൽ, 50MP സോണി LYTIA L910 ക്യാമറ, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ വൈഡ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന 50MP ഫ്രണ്ട് ക്യാമറ എന്നിവ സിഗ്നേച്ചർ 27-ൽ ഉണ്ട്.  'ലാറ്ററൽ ഓവർഫ്ലോ ഇന്റഗ്രേഷൻ കപ്പാസിറ്റർ, OIS, ക്വാൽകോമിന്റെ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങി നിരവധി  ഫീച്ചറുകളോടെയാണ് ഇതിലെ  ക്യാമറകൾ എത്തുക.

5 / 6
 ബാറ്ററിയുടെ കാര്യമെടുത്താൽ, 90W ടർബോ പവർ വയർഡ് ചാർജിങ് പിന്തുണയോടെ 7,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഏകദേശം 80 മിനിറ്റുകൊണ്ട് ഫുൾ ചാർജ് ചെയ്യാവുന്ന 50W വയർലെസ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.  Wi-Fi 8-നെ പിന്തുണയ്ക്കുന്ന 6-ആന്റിന അറേയും മെച്ചപ്പെടുത്തിയ 5G കണക്റ്റിവിറ്റിയും സിഗ്നേച്ചർ 27-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

6 / 6
  12GB + 256GB, 16GB + 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ എത്തും.  MIL-STD-810H ഈട്, IP68, IP69 റേറ്റിങ്സ്, ARM മെമ്മറി ടാഗിംഗ് എക്സ്റ്റൻഷൻ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. പാൻടോൺ കോൾ സ്മോക്ക്, പാൻടോൺ കാപ്യൂലെറ്റ് ഒലീവ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സിഗ്നേച്ചർ 27 വാങ്ങാനാകും.

Loading...
Unable to load recommendations.
Follow Us
വായിൽവെള്ളമൂറും, ഉണക്കമീൻ അച്ചാർ ഉണ്ടാക്കിയാലോ
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?