'ഞങ്ങൾ രണ്ടുപേരും സ്വന്തം വഴികള്‍ തിരഞ്ഞെടുത്തു; അതിന് കാരണങ്ങളുണ്ട്; എന്നോടെന്തിനാണ് കുറ്റവാളിയെ പോലെ പെരുമാറുന്നത്?’ നാഗചൈതന്യ | Naga Chaitanya opens up about the divorce with Samantha Ruth Prabhu says Why did he Treated like a Criminal Malayalam news - Malayalam Tv9

Naga Chaitanya -Samantha: ‘ഞങ്ങൾ രണ്ടുപേരും സ്വന്തം വഴികള്‍ തിരഞ്ഞെടുത്തു; അതിന് കാരണങ്ങളുണ്ട്; എന്നോടെന്തിനാണ് കുറ്റവാളിയെ പോലെ പെരുമാറുന്നത്?’ നാഗചൈതന്യ

Updated On: 

09 Feb 2025 11:35 AM

Naga Chaitanya opens up On Samantha Ruth Prabhu Divorce:‘റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’എന്ന പരിപാടിയിലായിരുന്നു നാഗചൈതന്യ സാമന്തയുമായുള്ള വേർപിരിയലിനെ കുറിച്ച് വിശദീകരിച്ചത്. അവരവരുടെ തിരഞ്ഞെടുപ്പുകളെ പരസ്പരം ബഹുമാനിക്കുന്നവരാണെന്നും നാഗചൈതന്യ പറഞ്ഞു.

1 / 5ഒരുകാലത്ത് ആരാധകരുടെ പ്രിയ താരദമ്പതികളായിരുന്നു സമാന്തയും നാ​ഗ ചൈതന്യയും. എന്നാൽ ഇരവരുടെയും അപ്രതീക്ഷിത വേർ‌പിരിയൽ ആരാധകരെ ഏവരയെും ഞെട്ടിപ്പിച്ചു. 2017ലായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം. 2021ൽ ഇരുവരും വേർപിരിഞ്ഞു. (Image credits:instagram)

ഒരുകാലത്ത് ആരാധകരുടെ പ്രിയ താരദമ്പതികളായിരുന്നു സമാന്തയും നാ​ഗ ചൈതന്യയും. എന്നാൽ ഇരവരുടെയും അപ്രതീക്ഷിത വേർ‌പിരിയൽ ആരാധകരെ ഏവരയെും ഞെട്ടിപ്പിച്ചു. 2017ലായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം. 2021ൽ ഇരുവരും വേർപിരിഞ്ഞു. (Image credits:instagram)

2 / 5

ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞ് നാല് വർഷം പിന്നീടുമ്പോഴും ഇന്നും ഇവരുടെ വേർപിരിയൽ ചർച്ചയാവുകയാണ്. എന്നാൽ എന്താണ് ഇതിനു കാരണമെന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല.ഇപ്പോഴിത വിഷയത്തിൽ വിശദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം നാഗചൈതന്യ. (Image credits:instagram)

3 / 5

ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും അതിന് രണ്ടുപേർക്കും കാരണങ്ങളുണ്ടെന്നും താരം പറഞ്ഞു. ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുൻപ് പലതവണ ആ​ലോചിച്ചിട്ടുണ്ടെന്നും നാ​ഗചൈതന്യം പറയുന്നു.തങ്ങൾ രണ്ടുപേരും സ്വന്തം വഴികൾ തിരഞ്ഞെടുത്തുവെന്നും. (Image credits:instagram)

4 / 5

ആ തീരുമാനങ്ങൾ‌ പരസ്പരം ബഹുമാനിക്കുന്നുവെന്നും താരം പറയുന്നു. ‘റോ ടാക്സ് വിത്ത് വികെ പോഡ്കാസ്റ്റ്’എന്ന പരിപാടിയിലായിരുന്നു നാഗചൈതന്യ സാമന്തയുമായുള്ള വേർപിരിയലിനെ കുറിച്ച് വിശദീകരിച്ചത്. അവരവരുടെ തിരഞ്ഞെടുപ്പുകളെ പരസ്പരം ബഹുമാനിക്കുന്നവരാണെന്നും നാഗചൈതന്യ പറഞ്ഞു.(Image credits:instagram)

5 / 5

ഇതിൽ കൂടുതലൊന്നും എന്ത് വിശദീകരിക്കണമെന്ന് തനിക്ക് അറിയില്ലെന്നും പ്രേക്ഷകരും മാധ്യമങ്ങളും അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ‌ ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും താരം പറഞ്ഞു. ഇപ്പോഴുള്ള ജീവിതം വളരെ സന്തോഷത്തിലാണ് മുന്നോട്ടുപോകുന്നതൊന്നും താരം പറഞ്ഞു .(Image credits:instagram)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം