ബിരിയാണി വയറുനിറയെ കഴിച്ചു, പിന്നാലെ ഗ്യാസ് അലട്ടുന്നുണ്ടോ? പരിഹാരം അടുക്കളയിലുണ്ട്! | Natural Home Remedies to Cure Acidity and Indigestion Malayalam news - Malayalam Tv9

ബിരിയാണി വയറുനിറയെ കഴിച്ചു, പിന്നാലെ ഗ്യാസ് അലട്ടുന്നുണ്ടോ? പരിഹാരം അടുക്കളയിലുണ്ട്!

Published: 

26 Oct 2026 | 10:39 PM

Best Kitchen Ingredients to Soothe Stomach Acidity and Bloating: ആഘോഷങ്ങളുടെ സമയത്ത് ബിരിയാണിയും മധുരപലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും കൂടുതലായി കഴിക്കുന്നത് പലപ്പോഴും അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നതും വൈകി ഉറങ്ങുന്നതുമാണ് നെഞ്ചെരിച്ചിലിന് പ്രധാന കാരണം. ഭക്ഷണം കഴിഞ്ഞയുടൻ കിടക്കാതെ അല്പനേരം നടക്കുന്നത് ദഹനം എളുപ്പമാക്കും. നമ്മുടെ അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ അസിഡിറ്റി പ്രശ്നങ്ങളെ വളരെ വേഗത്തിൽ പരിഹരിക്കാൻ സാധിക്കും.

1 / 6
അസിഡിറ്റി കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഇഞ്ചി. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ഘടകം വയറ്റിലെ അസ്വസ്ഥതകൾ അകറ്റാനും ദഹനം വളരെ വേഗത്തിലാക്കാനും സഹായിക്കുന്നു. കുറച്ച് ഇഞ്ചി കഷ്ണങ്ങൾ വെള്ളത്തിലിട്ട് പത്ത് മിനിറ്റോളം നന്നായി തിളപ്പിക്കുക. ഈ പാനിയം ഭക്ഷണം കഴിച്ച ശേഷം ചെറുചൂടോടെ കുടിക്കുന്നത് നെഞ്ചെരിച്ചിൽ മാറ്റാൻ ഏറെ ഗുണം ചെയ്യും. (Image Credit source: Getty Images)

2 / 6
ദഹനപ്രശ്നങ്ങൾ അകറ്റാൻ നമ്മുടെ എല്ലാ വീടുകളിലും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് മോര് അല്ലെങ്കിൽ സംഭാരം. പ്രോബയോട്ടിക് ഗുണങ്ങളാൽ ഏറെ സമ്പന്നമായ ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് വയറ്റിലെ അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കുന്നു. മോരിനൊപ്പം അല്പം വറുത്ത ജീരകപ്പൊടി കൂടി ചേർത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ വർധിപ്പിക്കും.

3 / 6
നന്നായി ഭക്ഷണം കഴിച്ച ശേഷം അല്പം പെരുംജീരകം ചവയ്കികുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള അനെത്തോൾ എന്ന ഘടകം വയറ്റിലെ പേശികൾക്ക് വലിയ ആശ്വാസം നൽകുകയും ഗ്യാസ്, അസിഡിറ്റി എന്നിവ ഫലപ്രദമായി തടയുകയും ചെയ്യുന്നു. പെരുംജീരകം ചൂടുവെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നതും വയറിന് പെട്ടെന്ന് ആശ്വാസം നൽകാൻ ഏറെ സഹായിക്കും.

4 / 6
അസിഡിറ്റിയെ പ്രകൃതിദത്തമായി ചെറുക്കാൻ കഴിയുന്ന ഒന്നാണ് നന്നായി പഴുത്ത പഴം. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം വയറ്റിലെ അസിഡിറ്റി നിയന്ത്രിക്കുന്നു. കൂടാതെ ഇത് ആമാശയത്തിൻ്റെ ആന്തരിക പാളിക്ക് ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുകയും അസ്വസ്ഥതകൾ തടയുകയും ചെയ്യുന്നു. പ്രധാന ഭക്ഷണത്തിന് മുൻപായി ഒരു പഴം കഴിക്കുന്നത് അസിഡിറ്റി ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.

5 / 6
ദഹനവ്യവസ്ഥയെ എളുപ്പത്തിൽ തണുപ്പിക്കാൻ ഏറ്റവും മികച്ച പ്രകൃതിദത്ത പാനീയമാണ് കരിക്കിൻ വെള്ളം. ഇതിലെ ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിലെ പി.എച്ച് നില കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. ഇതുവഴി അസിഡിറ്റി പെട്ടെന്ന് കുറയുന്നു. ആഘോഷവേളകളിൽ ഒരു ഗ്ലാസ് കരിക്കിൻ വെള്ളം കുടിക്കുന്നത് ദാഹം മാറ്റുന്നതിനൊപ്പം തന്നെ മികച്ച ദഹനത്തിനും വയറിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്.

6 / 6
ബിരിയാണി വയറുനിറയെ കഴിച്ചു, പിന്നാലെ ഗ്യാസ് അലട്ടുന്നുണ്ടോ? പരിഹാരം അടുക്കളയിലുണ്ട്!

Loading...
Unable to load recommendations.
Follow Us
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി