Navratri 2026: മനസ്സിലെ ഇരുളകറ്റാം; നവരാത്രി ദിനങ്ങൾക്ക് ഇന്ന് ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ എങ്ങനെ ആരാധിക്കാം
Navratri 2026 First Day Worship of Shailaputri:നവരാത്രി എന്നാൽ ഒമ്പത് ദിവസങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ശാക്തേയ സങ്കല്പം പ്രകാരം ഈ ഒമ്പത് ദിവസങ്ങളെ മൂന്നായിട്ട് തിരിച്ച് ദേവിയുടെ വ്യത്യസ്തഭാവങ്ങളെയാണ് ആരാധിക്കുന്നത്. മനസ്സിനെയും ശരീരത്തെയും ഒന്നായി ശുദ്ധീകരിച്ച് ആത്മീയമായ ഉന്നതിയിലേക്ക് എത്താനുള്ള അവസരമായാണ് നവരാത്രിയെ കാണപ്പെടുന്നത്. നവരാത്രിയുടെ ഒന്നാം ദിവസം ആയ ഇന്ന് ദേവിയുടെ ആദ്യരൂപമായ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി എന്നാൽ ഹിമവന്റെ പുത്രിയാണ്............

തിന്മയ്ക്ക് മേലുള്ള നന്മയുടെയും ഇരുട്ടിനു മേലുള്ള വെളിച്ചത്തിന്റെയും വിജയത്തെ ഓർമിപ്പിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ നവരാത്രി ദിനങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. ഒമ്പത് രാത്രികളും പത്ത് പകലുകളുമായി നീണ്ടുനിൽക്കുന്ന ഈ പുണ്യ കാലം പ്രപഞ്ചത്തിന്റെ മാതൃഭാവമായ ആദി പരാശക്തി ആരാധിക്കുന്നതിന് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്.(IMAGE CREDIT SOURCE: TV9/SOCIAL MEDIA)

നവരാത്രി എന്നാൽ ഒമ്പത് ദിവസങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ശാക്തേയ സങ്കല്പം പ്രകാരം ഈ ഒമ്പത് ദിവസങ്ങളെ മൂന്നായിട്ട് തിരിച്ച് ദേവിയുടെ വ്യത്യസ്തഭാവങ്ങളെയാണ് ആരാധിക്കുന്നത്. മനസ്സിനെയും ശരീരത്തെയും ഒന്നായി ശുദ്ധീകരിച്ച് ആത്മീയമായ ഉന്നതിയിലേക്ക് എത്താനുള്ള അവസരമായാണ് നവരാത്രിയെ കാണപ്പെടുന്നത്.

നവരാത്രിയുടെ ഒന്നാം ദിവസം ആയ ഇന്ന് ദേവിയുടെ ആദ്യരൂപമായ ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി എന്നാൽ ഹിമവന്റെ പുത്രിയാണ്. ചൈതന്യത്തിന്റെയും ഊർജ്ജത്തിന്റെയും പ്രതീകമായാണ് ശൈലപുത്രിയെ കണക്കാക്കുന്നത്. അമ്മ ശൈലപുത്രിയെ എങ്ങനെ ആരാധിക്കും എന്നും ചെയ്യേണ്ട ആരാധനാക്രമങ്ങൾ എന്തൊക്കെയാണ് എന്നുമാണ് ഈ ലേഖനത്തിൽ പറയുന്നത്.

ഒന്നാം നാളിൽ ധരിക്കുവാനും പൂജയ്ക്ക് ഉപയോഗിക്കാനും ഏറ്റവും ഉത്തമം ചെറുനാരങ്ങയുടെ മഞ്ഞനിറം അല്ലെങ്കിൽ വെള്ളയോ ആണ്. ഇത് ശുദ്ധിയും പോസിറ്റീവ് എനർജിയും ആണ് പ്രതീകപ്പെടുത്തുന്നത്. പൂജയ്ക്ക് വേണ്ടി അതിരാവിലെ കുളിച്ച് ശുദ്ധിയായി പൂജാമുറി വൃത്തിയാക്കുക ശേഷം വിളക്ക് കൊളുത്തി ദേവിയെ മനസ്സിൽ ധ്യാനിക്കണം.

ശൈലപുത്രിക്ക് ഏറ്റവും പ്രധാനപ്പെട്ട ശുദ്ധമായ നെയ്യ് കൊണ്ട് വഴിപാടോ നിവേദമോ സമർപ്പിക്കുന്നത് സവിശേഷമായി കണക്കാക്കുന്നു. ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത് ജാസ്മിൻ ആവാം മല്ലിക പൂവ് അല്ലെങ്കിൽ ചുവന്ന പൂക്കളാണ് അതിനാൽ ഇന്നത്തെ ദിവസം ചുവന്ന പൂക്കളം സമർപ്പിക്കാം പൂജയിൽ സുഗന്ധമുള്ള പൂക്കൾ ഇന്നത്തെ ദിവസം സമർപ്പിക്കരുത്.

പൂജ സമയത്ത് ദേവിയുടെ ഇനി പറയുന്ന മന്ത്രം വളരെ ഉത്തമമായി കണക്കാക്കുന്നു. വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാർധകൃതശേഖരം। വൃഷാരൂഢാം ശൂലധരാം ശൈലപുത്രിം യശസ്വിനീം॥. കൂടാതെ എല്ലാ ദേവി പൂജകൾക്കും ജപിക്കാവുന്ന പൊതുവായ മന്ത്രമാണ് "ഓം ദേവ്യൈ നമഃ". കൂടാതെ നവരാത്രി മന്ത്രമായ "ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ" ഈ മന്ത്രവും ജപിക്കാവുന്നതാണ്.