ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകം! ചന്ദ്രഘണ്ടയെ എങ്ങനെ ആരാധിക്കാം? | Navratri 2026 day 3 symbol of courage and strength, How to worship Chandraghanta Malayalam news - Malayalam Tv9

Navratri 2026: ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകം! ചന്ദ്രഘണ്ടയെ എങ്ങനെ ആരാധിക്കാം?

Published: 

13 Oct 2026 | 07:48 AM

Navratri 2026 Day 3:ഇന്ന് ദേവിയുടെ മൂന്നാം ഭാവമായ ചന്ദ്രഘണ്ടയെയാണ് ആരാധിക്കുന്നത്. നെറ്റിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള മണി ധരിച്ചിരിക്കുന്നതിനാലാണ് ദേവിക്ക് ഈ പേര് ലഭിച്ചത്. ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായാണ് ചന്ദ്രഘണ്ട ദേവിയെ കണക്കാക്കുന്നത്.ധൈര്യം, കൃപ, ആന്തരികശക്തി നെഗറ്റീവ് ഊർജ്ജങ്ങളുടെ നാശം എന്നിവയാണ് ചന്ദ്രഘണ്ട ദേവി പ്രതിനിധീകരിക്കുന്നത്. സിംഹത്തിന്റെ ചുമരിൽ ഏന്തി വരുന്ന ദേവിയാണ് ഈ രൂപം. പത്ത് കൈകളിൽ വിവിധ......

1 / 5
തിന്മയുടെ മേൽ നന്മ വിജയം നേടിയ നവരാത്രിയുടെ മൂന്നാം ദിവസമാണ് ഇന്ന്. ഇന്ന് ദേവിയുടെ മൂന്നാം ഭാവമായ ചന്ദ്രഘണ്ടയെയാണ് ആരാധിക്കുന്നത്. നെറ്റിയിൽ ചന്ദ്രക്കലയുടെ രൂപത്തിലുള്ള മണി ധരിച്ചിരിക്കുന്നതിനാലാണ് ദേവിക്ക് ഈ പേര് ലഭിച്ചത്. ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായാണ് ചന്ദ്രഘണ്ട ദേവിയെ കണക്കാക്കുന്നത്.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ധൈര്യം, കൃപ, ആന്തരികശക്തി നെഗറ്റീവ് ഊർജ്ജങ്ങളുടെ നാശം എന്നിവയാണ് ചന്ദ്രഘണ്ട ദേവി പ്രതിനിധീകരിക്കുന്നത്. സിംഹത്തിന്റെ ചുമരിൽ ഏന്തി വരുന്ന ദേവിയാണ് ഈ രൂപം. പത്ത് കൈകളിൽ വിവിധ ആയുധങ്ങളും സംരക്ഷണ ചിഹ്നങ്ങളും ദേവിയുടെ രൂപത്തിൽ കാണാം. ഇന്നത്തെ നിറത്തിന്റെ പ്രത്യേകത അത് ചുവപ്പാണ്.

3 / 5
അഭിനിവേശം, ചൈതന്യം, ധൈര്യം എന്നിവയാണ് ചുവന്ന നിറം പ്രതിനിധീകരിക്കുന്നത്.ചന്ദ്രഘണ്ടയ്ക്ക് സമർപ്പിച്ചിരിക്കുന്ന പ്രധാന മന്ത്രം ഇതാണ്: ദേവീ ചന്ദ്രഘണ്ടായൈ നമഃ॥ ഓം ദേവി ചന്ദ്രഘണ്ഡായൈ നമഃ.രാവിലെയോ വൈകുന്നേരമോ പൂജയ്ക്കിടെ ഈ മന്ത്രം ജപിക്കാവുന്നതാണ്. മാത്രമല്ല പതിവായിട്ട് മന്ത്രം ജപിക്കുന്നവർ ആണെങ്കിൽ 108 തവണ ഈ മന്ത്രം ജപിക്കാം.

4 / 5
 കൂടാതെ പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ । പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ॥ ഈ മന്ത്രവും ജപിക്കാം. പാൽ,അരി ഖീർ, പായസം, പാൽപ്പായസം,പാൽ അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങൾ എന്നിവ ഇന്നത്തെ ദിവസം ദേവിക്ക് സമർപ്പിക്കാവുന്നതാണ്.

5 / 5
ഇന്നത്തെ ദിവസം അതിരാവിലെ ഉണർന്ന് കുളിച്ചു പൂജാ സ്ഥലം വൃത്തിയാക്കുക, ശേഷം ദേവിക്ക് മുൻപിൽ ഒരു വിളക്ക് കത്തിച്ചു വയ്ക്കുക. ചന്ദനത്തിരിയും കത്തിക്കാം. ഇത് വായു ശുദ്ധീകരിക്കാൻ സഹായിക്കും. ശേഷം നിങ്ങൾക്ക് പൂജ ആരംഭിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ