Navratri 2026 Recipe: ചിരകിയ തേങ്ങയും നെയ്യും ഉണ്ടോ? തേങ്ങ ലഡു 10 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം
Navratri 2026 Thenga Ladoo Recipe: തേങ്ങയും ശർക്കരയും നെയ്യും ചേർത്ത രുചികരമായ തേങ്ങ ലഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ഇതിന് പ്രധാനമായും ആവശ്യം ചിരകിയ തേങ്ങ രണ്ട് കപ്പ്, ശർക്കര പൊടിച്ചത് ഒരു കപ്പ്, ശുദ്ധമായ പശുവിന്റെ നെയ്യ് രണ്ട് ടേബിൾ സ്പൂൺ, ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ, അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്.ആദ്യം തന്നെ ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരി...........

നവരാത്രിയുടെ പുണ്യ ദിനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈ ദിനങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നവർക്കും ദേവിക്ക് നിവേദ്യം ആയും രുചികരമായ മധുര പലഹാരങ്ങൾ തയ്യാറാക്കാവുന്നതാണ്. അത്തരത്തിൽ തേങ്ങയും ശർക്കരയും നെയ്യും ചേർത്ത രുചികരമായ തേങ്ങ ലഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

ഇതിന് പ്രധാനമായും ആവശ്യം ചിരകിയ തേങ്ങ രണ്ട് കപ്പ്, ശർക്കര പൊടിച്ചത് ഒരു കപ്പ്, ശുദ്ധമായ പശുവിന്റെ നെയ്യ് രണ്ട് ടേബിൾ സ്പൂൺ, ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ, അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന്.ആദ്യം തന്നെ ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരി മാറ്റുക.

ശേഷം അതേ പാനിലേക്ക് ചിരകിയ തേങ്ങ ചേർത്ത് നൽകുക.ഈ തേങ്ങ ചെറിയ തീയിൽ രണ്ടുമൂന്നു മിനിറ്റ് നന്നായി ഇളക്കുക. തേങ്ങയുടെ ഈർപ്പം മാറി ചെറുതായിട്ട് മണം വരുന്നത് വരെ വറുക്കണം. പക്ഷേ നിറം മാറരുത്. ശേഷം മറ്റൊരു പാൻ അടുപ്പിൽ വയ്ക്കുക.അതിലേക്ക് ശർക്കരയും 1/4 കപ്പ് വെള്ളവും ചേർത്ത് ചൂടാക്കി ശർക്കര പൂർണമായും അലിയിച്ചെടുക്കുക.

ശേഷം അരിച്ചെടുത്ത ശർക്കരപ്പാനി വറുത്തുവച്ച തേങ്ങയിലേക്ക് ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ബാക്കി വന്ന ഒരു ടേബിൾ സ്പൂൺ നെയ്യ് ഏലയ്ക്കാപ്പൊടി വറുത്ത് വച്ചിട്ടുള്ള അണ്ടിപരിപ്പ് മുന്തിരി എന്നിവ ചേർത്ത് മിശ്രിതം പാത്രത്തിൽ നിന്ന് വിട്ടുപോരുന്ന രീതിയിൽ ആകുമ്പോൾ തീ അണയ്ക്കുക.

ഈ മിശ്രിതത്തിന്റെ ചൂട് ചെറുതായിട്ട് കുറയുമ്പോൾ അതായത് കയ്യിൽ പിടിക്കുന്ന പാകമാകുമ്പോൾ കയ്യിൽ അല്പം നെയ്യ് തടവി ചെറിയ ഉരുള ആക്കി ഉരുട്ടിയെടുത്താൽ രുചികരമായ തേങ്ങാ ശർക്കര ലഡു തയ്യാർ. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന പലഹാരമാണ്.