Tata Nexon New Model : വരുന്നത് വലിയ മാറ്റങ്ങളോ... പുതിയ നെക്സോൺ ഒരുങ്ങുന്നു Malayalam news - Malayalam Tv9

Tata Nexon New Model : വരുന്നത് വലിയ മാറ്റങ്ങളോ… പുതിയ നെക്സോൺ ഒരുങ്ങുന്നു

Updated On: 

23 Aug 2026 | 12:12 AM

New Tata Nexon Is Coming : ടാറ്റയുടെ ഏറ്റവും വിജയിച്ച കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് നെക്സോൺ. ഇന്ത്യയിലെ ഇലക്ട്രിക് വാഹന (EV) വിപണിയുടെ വളർച്ചയിൽ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ കോംപാക്റ്റ് എസ്‌യുവിക്ക് ഉടൻ തന്നെ ഒരു തലമുറ മാറ്റം വരാനിരിക്കുകയാണ്. പുതുക്കിയ മോഡൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ഫോട്ടോകളും വിഡിയോയും ഇതിനകം വാഹനലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

1 / 5
പുതിയ തലമുറ നെക്സണിൽ നിന്ന് നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് നോക്കാം. കൂടുതൽ ആകർഷകമായ മുൻഭാഗം, കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകൾ (LED DRLs), പുതിയ ബമ്പറും ഗ്രില്ലും തുടങ്ങിയവ ഉണ്ടാകും. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും കണക്റ്റഡ് ലൈറ്റ് ബാറോടുകൂടിയ ടെയിൽലൈറ്റ് ഡിസൈനും ടാറ്റ പുതിയ മോഡലിൽ അവതരിപ്പിച്ചേക്കും. ( Image Credit Source Tata Cars Website )

2 / 5
വാഹനത്തിന്റെ ഇന്റീരിയറിലും ചില മാറ്റങ്ങൾ വരുമെന്നാണ് സൂചന കൂടുതൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പ്രീമിയം ലുക്കുള്ള ഡാഷ്‌ബോർഡ്, പുതിയ ഇന്റീരിയർ തീം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള നെക്സോൺ തന്നെ മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ്, ADAS, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചേഴ്സ് ഇപ്പോൾ തന്നെ വാഹനത്തിൽ ലഭ്യമാണ്.

3 / 5
പുതിയ മോഡലിൽ ഇവയ്ക്കെല്ലാം പുറമെ ലെവൽ-2 ADAS, വലിപ്പം കൂടിയ സ്‌ക്രീനുകളോട് കൂടിയ ഡ്യുവൽ-സ്‌ക്രീൻ സംവിധാനം, പവേർഡ് കോ-ഡ്രൈവർ സീറ്റ്, 12-സ്പീക്കർ JBL ബ്ലാക്ക് സൗണ്ട് സിസ്റ്റം തുടങ്ങിയ ആധുനിക ഫീച്ചറുകൾ നമുക്ക് പ്രതീക്ഷിക്കാം. പുതിയ ഫീച്ചറുകൾ വാഹനങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ടാറ്റ എപ്പോഴും ഒരുപടി മുന്നിലാണ്.

4 / 5
നിലവിൽ നെക്സോണ് 1.2-ലിറ്റർ ടർബോ പെട്രോൾ, 1.2-ലിറ്റർ ടർബോ പെട്രോൾ സിഎൻജി, 1.5-ലിറ്റർ ഡീസൽ, കൂടാതെ ഇലക്ട്രിക് പതിപ്പിൽ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ തുടങ്ങിയ പവർട്രെയിൻ മോഡലുകളാണ് ഉള്ളത്. പുതിയ തലമുറ നെക്സോണിൽ സിഎൻജി പതിപ്പിനൊപ്പം എഎംടി (AMT) ഓപ്ഷനും വരുമെന്ന് കരുതാം. റേഞ്ച് വർദ്ധിപ്പിക്കുന്നതിനായി നെക്സോൺ ഇവിയ്ക്ക് (Nexon EV) കൂടുതൽ ശേഷിയുള്ള ബാറ്ററി പാക്ക് ടാറ്റ നൽകിയേക്കാം.

5 / 5
ടാറ്റ നെക്‌സോണിന്റെ പുതിയ തലമുറ മോഡൽ 2027 ലേ വിപണിയിൽ എത്തൂ എന്നാണ് ലഭിക്കുന്ന സൂചന. പരിഷ്കരിച്ച നെക്‌സോണിന് 9 ലക്ഷം മുതൽ 18.50 ലക്ഷം രൂപ വരെയായിരിക്കും വില വരുക എന്നും കരുതുന്നു. എന്തായാലും പഴയ മോഡലിനേതിന് സമാനമായി പുതിയ നെക്സോണും വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും.

Loading...
Unable to load recommendations.
Follow Us
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം