മുലയൂട്ടുന്ന കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതും | Newborn Mother Diet Tips, What to include and avoid in your diet during breastfeeding Malayalam news - Malayalam Tv9

Breastfeeding Mother Diet Tips: മുലയൂട്ടുന്ന കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതും

Published: 

18 Jul 2026 | 03:01 PM

Breastfeeding Mother Diet Tips Chart: മുലയൂട്ടുന്ന ഒരു അമ്മയ്ക്ക് സാധാരണ സ്ത്രീകളേക്കാൾ ഒരുദിവസം 500 കലോറി അധികം ഊർജ്ജം ആവശ്യമാണ്. ഇത് ആവശ്യത്തിന് പാലുണ്ടാകാനും അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും. മുലപ്പാൽ ഉൽപ്പാദനത്തിന് ഏറ്റവും പ്രധാനം ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. ദിവസവും കുറഞ്ഞത് 3-4 ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇളനീർ, പാൽ, തിളപ്പിച്ചാറ്റിയ ജീരകവെള്ളം എന്നിവ വളരെ നല്ലതാണ്.

1 / 5
പ്രസവശേഷം മുലയൂട്ടുന്ന കാലഘട്ടത്തിൽ അമ്മമാർ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ് കുഞ്ഞിന്റെ വളർച്ചയും ആരോഗ്യവും മുന്നോട്ട് പോകുന്നത്. അമ്മ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളാണ് മുലപ്പാലിലൂടെ കുഞ്ഞിലെത്തുന്നത്. അതിനാൽ തന്നെ മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. (Image Credit Source: Getty Images)

2 / 5
മുലയൂട്ടുന്ന ഒരു അമ്മയ്ക്ക് സാധാരണ സ്ത്രീകളേക്കാൾ ഒരുദിവസം 500 കലോറി അധികം ഊർജ്ജം ആവശ്യമാണ്. ഇത് ആവശ്യത്തിന് പാലുണ്ടാകാനും അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും. മുലപ്പാൽ ഉൽപ്പാദനത്തിന് ഏറ്റവും പ്രധാനം ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ്. ദിവസവും കുറഞ്ഞത് 3-4 ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇളനീർ, പാൽ, തിളപ്പിച്ചാറ്റിയ ജീരകവെള്ളം എന്നിവ വളരെ നല്ലതാണ്.

3 / 5
പാരമ്പര്യമായി മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉലുവ, വെളുത്തുള്ളി, ശതാവരി എന്നിവ ഭക്ഷണത്തിൻ്റെ ഭാ​ഗമാക്കാൻ ശ്രമിക്കണം.   ഉലുവക്കഞ്ഞി, ധാരാളം വെളുത്തുള്ളി ചേർത്ത കറികൾ എന്നിവ ഉത്തമമാണ്. പാലും പാൽ ഉൽപ്പന്നങ്ങളും, മുട്ട, ചെറുപയർ തുടങ്ങിയ മുളപ്പിച്ച ധാന്യങ്ങൾ, ചിക്കൻ സൂപ്പ് എന്നിവ അമ്മയുടെ അസ്ഥികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ പേശി വളർച്ചയ്ക്കും സഹായിക്കും. ചീര, മുരിങ്ങയില, കാരറ്റ്, ബീറ്റ്‌രൂട്ട്, കുമ്പളങ്ങ, പടവലങ്ങ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

4 / 5
ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം ഈ സമയത്ത് ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന കഫീൻ പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്തിയാൽ കുഞ്ഞിന് ഉറക്കക്കുറവും അസ്വസ്ഥതയും ഉണ്ടാക്കാം. അതുപോലെ ഫാസ്റ്റ് ഫുഡ്, അച്ചാറുകൾ, കടുത്ത മസാല ചേർത്ത കറികൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ അമ്മയ്ക്കും കുഞ്ഞിനും അത്ര നല്ലതല്ല. പാക്കറ്റ് ഫുഡ്സ്, ബേക്കറി പലഹാരങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ ഇവയും ഒഴിവാക്കണം.

5 / 5
പ്രസവശേഷം തടി കുറയ്ക്കാനായി ക്രാഷ് ഡയറ്റുകൾ ചെയ്യുന്നത് മുലപ്പാൽ കുറയാൻ കാരണമാകും. സമീകൃതാഹാരം കഴിച്ച് ആരോഗ്യത്തോടെയിരിക്കുകയാണ് ഈ സമയത്ത് പ്രധാനം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ യാതൊരുവിധ ഗുളികകളോ മരുന്നുകളോ സപ്ലിമെൻ്റുകളോ മുലയൂട്ടുന്ന കാലയളവിൽ കഴിക്കരുത്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നതിനോടൊപ്പം കുഞ്ഞിൻ്റെ ആരോ​ഗ്യത്തെയും ബാധിക്കും.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?