Tesla Roadster: പറക്കുന്ന കാർ ! ടെസ്ലയുടെ പുത്തൻ വിസ്മയമായി ‘റോഡ്സ്റ്റർ’
Tesla Unveils Next-Gen Roadster: തലകീഴായി സഞ്ചരിക്കാനും, വേണ്ടി വന്നാൽ പറന്നുയരാനും കഴിയുന്ന നെക്സ്റ്റ് ലെവൽ കാറിനെ അവതരിപ്പിച്ച് എലോൺ മസ്കിന്റെ ടെസ്ല കമ്പനി. ടെക്സാസിലെ സ്പേസ് എക്സ് (SpaceX) കേന്ദ്രത്തിൽ നടന്ന പ്രദർശനത്തിൽ, അടുത്ത തലമുറ റോഡ്സ്റ്റർ ഒരു വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറുകയും, തുടർന്ന് തലകീഴായി മറിയുകയും ചെയ്തു. ശേഷം, വായുവിലൂടെ അല്പദൂരം സഞ്ചരിച്ച വാഹനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. ഇപ്പോൾ വാഹനലോകത്ത് ഇതാണ് ചർച്ച.
തലകീഴായി സഞ്ചരിക്കാനും, വേണ്ടി വന്നാൽ പറന്നുയരാനും കഴിയുന്ന നെക്സ്റ്റ് ലെവൽ കാറിനെ അവതരിപ്പിച്ച് പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ ടെസ്ല. ടെക്സാസിലെ സ്പേസ് എക്സ് (SpaceX) കേന്ദ്രത്തിൽ നടന്ന പരിപാടിയിലാണ് ഈ ഫ്യൂച്ചറിസ്റ്റിക് കാർ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. ഒരു വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറുകയും, തുടർന്ന് തലകീഴായി മറിയുകയും ചെയ്ത് സേഫ് ആയി താഴെ ലാൻഡ് ചെയ്യുന്ന ഈ കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല ഇതിന് മുമ്പും പലവട്ടം ഇത്തരം വിസ്മയകരമായ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ടെസ്ലയുടെ അടുത്ത വിസ്മയം
മുമ്പ് ഡ്രൈവറില്ലാ കാറുകൾ അവതരിപ്പിച്ചപ്പോൾ അത് വെറും കൺസപ്റ്റായി മാത്രം അവശേഷിക്കുമെന്ന് കരുതിയവരുണ്ട്. എന്നാൽ അധികം നാളുകൾ കഴിയുന്നതിന് മുമ്പ് തന്നെ അമേരിക്കയിൽ ടെസ്ലയുടെ ഡ്രൈവറില്ലാ കാറുകൾ ടാക്സി സർവീസുകൾ നടത്തുന്ന കാഴ്ച ലോകം കണ്ടു. അതുപോലെ തന്നെ സൈബർ ട്രക്കിനെ മസ്ക് പുറത്തിറക്കിയപ്പോഴും ആ വാഹനം പ്രാക്ടിക്കലാകുമോ എന്ന് സംശയം പ്രകടപ്പിച്ചവരുണ്ട്. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള ടെസ്ലയുടെ മോഡലായി സൈബർ ട്രക്കും മാറി. ഇപ്പോഴിതാ പറക്കും കാറിനെ മസ്ക് അവതരിപ്പിക്കുമ്പോൾ ഇതൊക്കെ നടക്കുമോ എന്ന സംശയം പലർക്കുമുണ്ടാകാം.
Also Read: വില 4.26 ലക്ഷം, റോയൽ എൻഫീൽഡ് ക്ലാസ്സിക് 650 ആനിവേഴ്സറി എഡിഷൻ എത്തി
പറക്കും തലകീഴായി മറിയും
എന്നാൽ മുൻമാതൃകകൾ വച്ച് നോക്കിയാൽ കുറച്ച് സമയമെടുത്താൽ പോലും റോഡ്സ്റ്റർ വാഹന വിപണിയിലെ പ്രധാന ആകർഷണങ്ങിൽ ഒന്നായി മാറാൻ ഇയടുണ്ട്. റാമ്പിൽ നിന്ന് താഴേക്ക് വീണതിന് ശേഷം വാഹനം സ്വയം സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതും, മുന്നിൽ മറ്റ് വാഹനങ്ങൾ തടസ്സം സൃഷ്ടിക്കുമ്പോൾ അതിനെ മറികടന്നുകൊണ്ട് പറന്ന് മുൻപോട്ട് നീങ്ങി ഫ്ലിപ് ചെയ്ത് യാതെരുവിധ കുഴപ്പമില്ലാതെ താഴെ ഇറങ്ങുന്നതും കാണാം.
എങ്ങനെയിത് സാധിക്കുന്നു
കാറ് പറക്കുന്ന സാങ്കേതികവിദ്യ സാധ്യമാക്കുന്നത് സ്പേസ് എക്സ് (SpaceX) വികസിപ്പിച്ച ത്രസ്റ്ററുകൾ ഉപയോഗിച്ചാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന, റോഡ്സ്റ്ററിൽ 10 ത്രസ്റ്ററുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ത്രസ്റ്ററുകൾ 600 ലിറ്റർ കംപ്രസ്ഡ് എയറുമായിട്ടാണ് കണക്ട് ചെയ്യുന്നത്. ഈ സംവിധാനം ഉപയോഗിച്ച് കാറിനെ വായുവിലേക്ക് ഉയർത്താനും തലകീഴായി മറിക്കാനും സേഫ് ആയി താഴെ ഇറക്കാനും കഴിയും. സ്പേസ് എക്സ് വികസിപ്പിച്ച കോൾഡ്- ഗ്യാസ് ത്രസ്റ്ററുകൾ ഇവിടെ ഉപയോഗിച്ചരിക്കുന്നത്.
English Summary
Leading global automaker Tesla has unveiled a ‘next-level’ car capable of driving upside down and even taking flight when needed. The company introduced this futuristic vehicle model at an event held at the SpaceX facility in Texas. Footage of the car ascending a large, curved ramp, flipping upside down, and landing safely has now gone viral on social media.