Nissan Tekton : ആരുടെയൊക്കെ ചീട്ട് കീറും... സെഗ്മെൻ്റിൽ പോർമുഖം തുറന്ന് നിസാൻ്റെ പുതിയ എസ്.യു.വി | Nissan Tekton 2026 New SUV Car Launch, Price Features Mileage Details and Review Malayalam news - Malayalam Tv9

Nissan Tekton : ആരുടെയൊക്കെ ചീട്ട് കീറും… സെഗ്മെൻ്റിൽ പോർമുഖം തുറന്ന് നിസാൻ്റെ പുതിയ എസ്.യു.വി

Updated On: 

23 Jul 2026 | 04:35 PM

Nissan Tekton Review: കഴിഞ്ഞ ദിവസമാണ് നിസാൻ മോട്ടോഴ്സ് തങ്ങളുടെ പുതിയ എസ്‌.യു.വി മോഡൽ ആയ ടെക്ടൺ വിപണിയിൽ ഇറക്കിയത്. നിസാന്റെ ഏറ്റവും ജനപ്രിയവും കരുത്തുറ്റ മോഡലുമായ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് പുതിയ വാഹനത്തെ കമ്പനി രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിക്കുന്നത്‌. പ്രീമിയം എസ്.യു.വി എന്നാണ് വാഹനത്തെ കമ്പനി വിശേഷിപ്പിക്കുന്നത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

1 / 5
ബോൾഡ് ലുക്കിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ബോഡി ലൈനുകൾ, കരുത്തുറ്റ ആർച്ച്, മികച്ച ഏറോഡൈനാമിക് ഡിസൈൻ വായുസഞ്ചാരത്തിന് അനുയോജ്യമായ സ്പോയിലറുകളും റൂഫ് റെയിലുകളും തുടങ്ങിയ എലമെന്റുകൾ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ( Image Credit Source Social Media)

2 / 5
നിസാൻ പട്രോളിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ട ,ക്രോം ആക്സന്റ് ഗ്രിൽ, ഡബിൾ-സി കോൺട്രാസ്റ്റ് സ്കിഡ് പ്ലേറ്റ്, സിഗ്നേച്ചർ സി-ആകൃതിയിലുള്ള 5-ചേംബർ  എൽഇഡി കണക്റ്റിംഗ് ഹെഡ്‌ലാമ്പുകൾ എന്നിവയാണ്  മുൻഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നത്. ടെക്ടൺ എന്ന വലിയ ബ്രാൻഡിങ് ബോണറ്റിൽ  ആലേഖനം ചെയ്തിട്ടുണ്ട്.

3 / 5
TURBO T160, T280 എൻജിനുകളാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. ദൈനംദിന ഉപയോഗത്തിന് മികച്ച ഇന്ധനക്ഷമതയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.  ലിറ്ററിന് 19.4 കിലോമീറ്റർ. ഡ്രൈവർക്ക് തന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാൻ പറ്റുന്ന രീതിയിൽ രണ്ട്  ഡ്രൈവിംഗ് വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും പന്ത്രണ്ട് സെക്കന്റ് കൊണ്ട്  100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന്  കഴിയും.

4 / 5
സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ്  കമ്പനി നൽകിയിരിക്കുന്നത്. 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് സംവിധാനമുള്ള മിററുകൾ, ഉന്നത നിലവാരത്തിലുള്ള അൾട്രാ സ്ട്രെങ്ത് സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന ബോഡി ഫ്രെയിം എന്നിവ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കൂട്ടുന്നു.

5 / 5
നിസാന്റെ പുതിയ മോഡൽ കൂടി എത്തിയതോടെ മിഡ്‌ സൈസ് എസ്‌യുവി സെഗ്മെന്റിൽ  മത്സരം കടുക്കുമെന്ന് ഉറപ്പാണ്. വാഹനത്തിന്റെ വില  ആരംഭിക്കുന്നത്  10.49 ലക്ഷം രൂപ മുതൽ ആണ്. ജൂലൈ 20 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽടോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടയോട്ട അർബൻ ക്രൂയിസർ ഹൈ റൈഡർ, സ്കോഡ കുഷാഖ്, ഹോണ്ട എലവേറ്റ് തുടങ്ങിയ വാഹനങ്ങൾ ആണ്  ടെക്ടണിന്റെ എതിരാളികൾ.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി