Hair Care Tips: വിലകൂടിയ എണ്ണകൾ ഇനി വേണ്ട; മുടി നന്നായി വളരാൻ ഈ വിത്തുകൾ സഹായിക്കും
Healthy Seeds to Stop Hair Fall Naturally: ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. അമിതമായ മുടിക്കൊഴിച്ചിലും അറ്റം പിളരുന്നതും വെല്ലുവിളിയാകാറുണ്ട്. എന്നാൽ ഇനി ടെൻഷൻ വേണ്ട, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ചില സൂപ്പർ വിത്തുകൾ മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടി വളർച്ച ഇരട്ടിയാക്കുകയും ചെയ്യും.

തലമുടി വളർച്ചയ്ക്ക് ഏറെ സഹായകരമായ ഒരു വിത്താണ് ചിയ വിത്തുകൾ. പ്രോട്ടീൻ, ഫോസ്ഫറസ്, സിങ്ക് എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇവ മുടിയുടെ ഘടന മെച്ചപ്പെടുത്താനും വേരുകൾക്ക് ബലം നൽകാനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ തലയോട്ടിയിലെ വരൾച്ച മാറ്റി ഈർപ്പമുള്ളതാക്കാനും മികച്ചതാണ്. (Image Credit source: Getty Images)

മുടിക്ക് ആവശ്യമായ പോഷണം നൽകുന്നതിൽ ചണവിത്തുകൾക്ക് പ്രധാന പങ്കുണ്ട്. വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കലവറയാണിത്. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും അകാലനര തടയുകയും ചെയ്യുന്നു. മുടി പൊട്ടിപ്പോകുന്നത് തടയാൻ ഫ്ളാക്സ് സീഡ്സ് ദിവസവും കഴിക്കുന്നത് നല്ലതാണ്.

മത്തങ്ങ വിത്തും മുടിക്ക് നല്ലതാണ്. മത്തങ്ങ വിത്തുകളിൽ സിങ്ക്, മഗ്നീഷ്യം, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്ന അമിതമായ മുടി കൊഴിച്ചിൽ തടയാൻ മത്തങ്ങ വിത്തുകൾക്ക് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇതിലെ പോഷകങ്ങൾ പുതിയ മുടിയിഴകൾ വളരാൻ സഹായിക്കും.

വിറ്റാമിൻ ഇ-യുടെ മികച്ച സ്രോതസ്സാണ് സൂര്യകാന്തി വിത്തുകൾ. ഇത് തലയോട്ടിയെ ഫ്രീ റാഡിക്കലുകളുടെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നു. മുടിക്ക് സ്വാഭാവിക തിളക്കം നൽകാനും കേടുവന്ന മുടിയിഴകളെ പുനരുജ്ജീവിപ്പിക്കാനും സൂര്യകാന്തി വിത്തുകൾക്ക് കഴിയും. അതിനാൽ, ഇവ പതിവായി ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

നമ്മുടെ നാട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന എള്ള് മുടി വളർച്ചയ്ക്ക് പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ്. വിറ്റാമിൻ ബി, അയൺ, സിങ്ക് എന്നിവ അടങ്ങിയ കരിഞ്ചീരകം തലയോട്ടിയിലെ കോശങ്ങൾക്ക് ഊർജ്ജം നൽകുകയും മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.