AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: പൂവിളികൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം; പത്താം നാൾ പൊന്നോണം

Today Is Atham Day: ഇന്ന് അത്തം. പത്ത് ദിവസങ്ങൾക്ക് ശേഷം തിരുവോണനാൾ. ഈ 10 ദിവസവും മലയാളികൾ പൂക്കളമിട്ട് ആഘോഷിക്കും.

Abdul Basith
Abdul Basith | Updated On: 26 Aug 2025 | 08:10 AM

പൂവിളികൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇന്ന് മുതൽ പത്താം ദിവസമാണ് തിരുവോണം. ഇനിയുള്ള 10 ദിവസങ്ങൾ മലയാളി പൂക്കളമിട്ട് ഓണത്തെ വരവേൽക്കും. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്നാണ് നടക്കുക. മന്ത്രി എംബി രാജേഷാണ് ഉദ്ഘാടനം. (Image Credits - PTI)

1 / 5
അത്തം മുതലാണ് ഓണപ്പൂക്കളം ഒരുക്കുന്നത്. 10 ദിവസങ്ങളിൽ 10 തരം പൂക്കളം ഒരുക്കണം. ചില ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്താവണം പൂക്കളമൊരുക്കേണ്ടത്. ഓരോ ദിവസവും ഉപയോഗിക്കേണ്ട പൂവും പൂക്കളത്തിൻ്റെ നിരയും ആകൃതിയുമൊക്കെ വ്യത്യസ്തമാണ്.

2 / 5
അത്തനാളിൽ ഇടുന്ന പൂക്കളം വളരെ ലളിതമായിരിക്കണമെന്നാണ് പതിവ്. അത്ത ദിനത്തിലെ പൂക്കളമൊരുക്കേണ്ടത് വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ്. ഒരു നിരയുള്ള പൂക്കളത്തിൻ്റെ നടുവിൽ തുളസിയിലയും മുക്കുറ്റിയും വച്ച് അതിന് ചുറ്റുമായി തുമ്പപ്പൂ കൊണ്ട് നിരയിടണം.

3 / 5
തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നുമാണ് അത്തച്ചമയ ഘോഷയാത്ര തുടങ്ങുന്നത്. നഗരം ചുറ്റി ഇവിടെ തന്നെ ഘോഷയാത്ര അവസാനിക്കും. നടൻ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പ്രത്യേക അതിഥികളായി ഘോഷയാത്രയിൽ പങ്കെടുക്കും.

4 / 5
ഘോഷയാത്രയില്‍ 20 നിശ്ചല ദൃശ്യങ്ങളും 300ലേറെ കലാകാരന്മാരും അണിനിരക്കും. ഘോഷയാത്ര പരിഗണിച്ച് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങളുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചു.

5 / 5