AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India US Trade Deal: ഇന്ത്യ–അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്; ശേഷിക്കുന്നത് അവസാന മിനുക്കുപണികൾ

India US Trade Agreement Nears Finalisation What Happens Next: നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നടന്ന ഇന്ത്യനെതര്‍ലന്‍ഡ്‌സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കാനാണ് ഗോയല്‍ നെതര്‍ലന്‍ഡ്‌സിലെത്തിയത്. ഇന്ത്യന്‍ വ്യവസായ പ്രതിനിധികളും സ്റ്റാര്‍ട്ടപ്പ് സംരംഭകരും ഉള്‍പ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

India US Trade Deal: ഇന്ത്യ–അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്; ശേഷിക്കുന്നത് അവസാന മിനുക്കുപണികൾ
പിയൂഷ് ഗോയല്‍Image Credit source: PTI
Shiji M K
Shiji M K | Published: 27 Oct 2026 | 06:27 AM

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ദിഷ്ട ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചര്‍ച്ചകളും പൂര്‍ത്തിയായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. കരാറിലെ വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര രംഗത്തെ തീരുവ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായെന്ന പ്രഖ്യാപനം.

നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ നടന്ന ഇന്ത്യനെതര്‍ലന്‍ഡ്‌സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കാനാണ് ഗോയല്‍ നെതര്‍ലന്‍ഡ്‌സിലെത്തിയത്. ഇന്ത്യന്‍ വ്യവസായ പ്രതിനിധികളും സ്റ്റാര്‍ട്ടപ്പ് സംരംഭകരും ഉള്‍പ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

കരാര്‍ ഉടന്‍ യാഥാര്‍ഥ്യമായേക്കും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച് ഇനി പരിഹരിക്കാനുള്ള വിഷയങ്ങള്‍ കുറവാണെന്ന സൂചന നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും നല്‍കിയിരുന്നു. കരാര്‍ ഒപ്പിടുന്നതിനോട് ഇരുരാജ്യങ്ങളും വളരെ അടുത്തെത്തിയെന്നും ശേഷിക്കുന്ന ഏതാനും കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിനുള്ള ചട്ടക്കൂട് അന്തിമമാക്കിയതായി ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ തീരുവ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇറക്കുമതി തീരുവകള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം, വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശനം, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തടസങ്ങള്‍ എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍.

Also Read: അരുണാചലിൽ ചൈനീസ് കടന്നുകയറ്റമെന്ന പേരിൽ ‘ഡീപ്ഫേക്’ വീഡിയോ; വ്യാജ പ്രചരണം തള്ളി ഇന്ത്യൻ ആർമി

ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് നേട്ടമുണ്ടാകുമോ?

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ പ്രവേശനം ഉറപ്പാക്കാന്‍ വ്യാപാരക്കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. കരാറിന്റെ ഭാഗമായി ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കുന്നതും പരിഗണനയിലുണ്ട്.

നാല് വര്‍ഷത്തിനിടെ ഒന്‍പത് വ്യാപാര കരാറുകള്‍

അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യ ഒന്‍പത് സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടതായി പിയൂഷ് ഗോയല്‍ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അമേരിക്കയുമായുള്ള കരാറിനുപുറമെ എട്ട് രാജ്യങ്ങളുമായോ വ്യാപാര പങ്കാളികളുമായോ ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്.

English Summary

India and the United States have completed most of the negotiations for their proposed bilateral trade agreement, according to Commerce Minister Piyush Goyal. The two countries are now working to finalise the remaining details. The agreement is expected to strengthen trade ties and improve market access for businesses in both countries.

Follow Us