Atham Wishes 2026: പൂവേ പൊലി പൂവേ പൊലി….; അത്തമാണ് പ്രിയപ്പെട്ടവർക്ക് ആശംസകൾ അയച്ചാലോ
Onam 2026 Atham Day Special Wishes: ഓണ പൂക്കളത്തിന് തുടക്കമാവുന്നതും അത്തം മുതലാണ്. അത്തം മുതൽ പത്താം ദിനം വരെ, ഓരോ നിറങ്ങളിൽ ഓരോ പൂക്കളാൽ അത്തപ്പൂക്കളം ഒരുക്കുന്നതാണ് പൊതുവെയുള്ള രീതി. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഉണ്ടാവുക.

മലയാളക്കരയിലേക്ക് ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തിച്ചേർന്നിരിക്കുകയാണ്. നാടൊട്ടുക്കും പൂക്കളമൊരുക്കിയും മനോഹരമായ ഓണപ്പാട്ടുകൾ പാടിയും നാം മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ സുദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചുനൽകാൻ അനുയോജ്യമായ ആശംസകളും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന് പറ്റിയ എഴുത്തുകളും നോക്കിയാലോ. (Image Credit Source: Getty Images)

"പൂവേ പൊലി പൂവേ പൊലി... അത്തം നാളിന്റെ നന്മയും മാധുര്യവും നിറഞ്ഞ ആശംസകൾ! ഓണക്കാലം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ!" , "തുമ്പപ്പൂവും തുളസിപ്പൂവും നിലവിളക്കിന്റെ വെളിച്ചവും... മനസ്സിൽ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന അത്തം പിറന്നു. ഏവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ!" , "എല്ലാ മലയാളികൾക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ അത്തം ദിനം ആശംസകൾ".

"ഐശ്വര്യത്തിന്റെയും ഒരുമയുടെയും പൂക്കളങ്ങൾ മനസ്സിൽ തെളിയുന്ന മനോഹരമായ ഓണക്കാലത്തിന് തുടക്കം. അത്തം ആശംസകൾ!" , "പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് കൊടിയേറി. മനസ്സിലും വീട്ടിലും ഐശ്വര്യത്തിൻ്റെ പ്രകാശം നിറയട്ടെ! ഹാപ്പി അത്തം!", "മനസ്സിൽ തുമ്പപ്പൂവിന്റെ വിശുദ്ധിയോടെ, ഒരു അത്തം ദിനം കൂടി... ഹൃദയം നിറഞ്ഞ അത്തം ആശംസകൾ".

"അത്തം നാളിൽ വീട്ടുറ്റത്ത് വിരിയുന്ന കുഞ്ഞു പൂക്കളം പോലെ നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സമാധാനവും നിറഞ്ഞുനിൽക്കട്ടെ. ഐശ്വര്യപൂർണ്ണമായ ഒരു ഓണക്കാലം ആശംസിക്കുന്നു!", അത്തം പിറന്നു... ഓണം വരവായി... പൂക്കളത്തിൽ ഓരോ പൂവും ചേരുന്നതുപോലെ നമ്മുടെ ജീവിതത്തിലും സന്തോഷവും സ്നേഹവും ഒരുമയും നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ!

ഓണ പൂക്കളത്തിന് തുടക്കമാവുന്നതും അത്തം മുതലാണ്. അത്തം മുതൽ പത്താം ദിനം വരെ, ഓരോ നിറങ്ങളിൽ ഓരോ പൂക്കളാൽ അത്തപ്പൂക്കളം ഒരുക്കുന്നതാണ് പൊതുവെയുള്ള രീതി. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്ത പൂക്കളം ഒരുക്കുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഉണ്ടാവുക.