Onam 2026: മൂലം നാളിൽ അടിമുടി മാറ്റം! പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ
Onam 2026 Moolam Day Significance: പൊന്നിൻ തിരുവോണത്തിലേക്ക് ഉള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ നാട്ടിലും നഗരത്തിലും ആരംഭിച്ചു കഴിഞ്ഞു . അത്തം നാൾ മുതൽ മലയാളികൾക്ക് ഓണത്തിന്റെ ആഘോഷത്തിലാണ്. അത്തം തുടങ്ങി ഏഴാം നാൾ വരുന്നത് മൂലം നാളാണ്. ഓണത്തിന്റെ മൂലം നാളിൽ പൂക്കൾ ഇടുന്നതിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. അത്തം മുതൽ തുടങ്ങുന്ന പൂക്കളം ഏഴാം നാളിൽ എത്തുമ്പോഴേക്കും ആകൃതിയിലും പൂക്കളുടെ എണ്ണത്തിലും മട്ടിലും എല്ലാം ഒരുപാട്..........

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടെയും ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. പൊന്നിൻ തിരുവോണത്തിലേക്ക് ഉള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ നാട്ടിലും നഗരത്തിലും ആരംഭിച്ചു കഴിഞ്ഞു . അത്തം നാൾ മുതൽ മലയാളികൾക്ക് ഓണത്തിന്റെ ആഘോഷത്തിലാണ്. (IMAGE CREDIT SOURCE: FACEBOOK)

അത്തം തുടങ്ങി ഏഴാം നാൾ വരുന്നത് മൂലം നാളാണ്. ഓണത്തിന്റെ മൂലം നാളിൽ പൂക്കൾ ഇടുന്നതിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. അത്തം മുതൽ തുടങ്ങുന്ന പൂക്കളം ഏഴാം നാളിൽ എത്തുമ്പോഴേക്കും ആകൃതിയിലും പൂക്കളുടെ എണ്ണത്തിലും മട്ടിലും എല്ലാം ഒരുപാട് വ്യത്യാസങ്ങളുണ്ട്.

ഓരോ ദിവസം കഴിയുന്തോറും പൂക്കളുടെയും വട്ടത്തിന്റെയും വലിപ്പം കൂടുന്നുണ്ടെങ്കിൽ ഏഴാം നാൾ മൂലം നാളിൽ എത്തുമ്പോഴേക്കും ആകൃതിയിലും മാറ്റം വരുന്നു. ചതുരാകൃതിയിലാണ് മൂലം നാളിൽ പൂക്കളം ഒരുക്കേണ്ടത്. തൃക്കാക്കരയപ്പന് എഴുന്നള്ളിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം വീടുകളിൽ ഒരുക്കുന്നത് എന്നാണ് വിശ്വാസം.

എന്നാൽ മൂലം നാളിൽ ഇടുന്ന പൂക്കളം ചൗരാകൃതിയിലാണ് വേണ്ടത്. മാത്രമല്ല ഈ പൂക്കളത്തിൽ വാടാർനല്ലി, തുമ്പ, മുല്ലപ്പൂ വെള്ളം നിറമുള്ള മറ്റു പൂക്കൾ, മഞ്ഞ കോളാമ്പി എന്നിവയെല്ലാം ചേർത്ത് ഒരുക്കി വേണം പൂക്കളം തയ്യാറാക്കാൻ. മാത്രമല്ല മൂലം നാളിൽ 7 വ്യത്യസ്തയിനം പൂക്കൾ ചേർത്ത് വേണം പൂക്കളം ഒരുക്കാൻ.

തിരുവോണത്തിന്റെ ഒമ്പതാം നാളായ ഉത്രാടത്തിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുക. 9 വരികൾ ഉള്ള പൂക്കളത്തിൽ തുളസി തുമ്പപ്പൂ, മുല്ലപ്പൂ വാടാമല്ലി തുടങ്ങിയ പൂക്കളെല്ലാം ഉൾപ്പെടുന്നു. ഓഗസ്റ്റ് 26നാണ് തിരുവോണം നാൾ.