ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് താരത്തിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. 2027 ഏകദിന ലോകകപ്പിനുള്ള ടീമിൽ താരം പരിഗണനയിലുണ്ടെന്നാണ് എൻഡിടിവിയുടെ റിപ്പോർട്ട്. (Image Credits - PTI)
1 / 5
"മുഹമ്മദ് ഷമിയെപ്പറ്റി ഇടയ്ക്കിടെ ചർച്ചകൾ നടക്കുന്നുണ്ട്. അദ്ദേഹം പരിഗണനയ്ക്ക് പുറത്തല്ല. ഫിറ്റ്നസ് മാത്രമാണ് ഒരേയൊരു ആശങ്ക. അദ്ദേഹത്തെപ്പോലൊരു ബൗളർ വിക്കറ്റ് നേടും. സെലക്ഷൻ റഡാറിൽ തന്നെയാണ് മുഹമ്മദ് ഷമി ഇപ്പോൾ ഉള്ളത്."- റിപ്പോർട്ടിൽ പറയുന്നു.
2 / 5
ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് എൻഡിടിവിയുടെ റിപ്പോർട്ട്. "ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം ഉൾപ്പെട്ടേക്കാം. അങ്ങനെ ടീമിൽ ഉൾപ്പെട്ടാൽ അതിശയിക്കരുത്. 2027 ലോകകപ്പ് ടീമിലേക്ക് പോലും അദ്ദേഹത്തിന് സാധ്യതയുണ്ട്."- റിപ്പോർട്ട് തുടരുന്നു.
3 / 5
ഇക്കൊല്ലത്തെ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും താരം അതിന് ശേഷം ഇന്ത്യക്കായി കളിച്ചില്ല. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരെയാണ് താരം അവസാനമായി ഏകദിനം കളിച്ചത്. 2023 ജൂലായിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് താരത്തിൻ്റെ അവസാന ടെസ്റ്റ്.
4 / 5
ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ തുടരെ ഗംഭീരപ്രകടനങ്ങൾ നടത്തി താരം നിറഞ്ഞുനിന്നു. രഞ്ജി, വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റുകളിലൊക്കെ ഷമി തകർപ്പൻ ഫോമിലായിരുന്നു. ഇതാണ് താരം വീണ്ടും ചർച്ചകളിൽ നിറയാൻ കാരണം.