പഴയ വിലയല്ല, ഇനി പുതിയ വില കൊടുക്കണം! പോക്കോ M8 5G വിലയും വർധിപ്പിച്ചു
Poco M8 5G price hiked: പോക്കോ M8 5ജിയുടെ 6GB + 128GB മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയുമായിരുന്നു ലോഞ്ച് വില. പുതിയ റിപ്പോർട്ടുകൾ പ്രകാരം പോക്കോ എം8 5ജിയുടെ വില യഥാക്രമം 21999 രൂപ, 23999 രൂപ, 25999 രൂപ എന്നിങ്ങനെയാണ്. പക്ഷേ ഫ്ലിപ്പ്കാർട്ടിൽ ഈ വില വർധന പ്രതിഫലിച്ചിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. അധികം വൈകാതെ ഫ്ലിപ്പ്കാർട്ടിലും ഈ പുതിയ വില എത്തും.

പോക്കോ എം8 5ജി (Poco M8 5G) യുടെ ഇന്ത്യയിലെ വില വർധിപ്പിച്ചു. കഴിഞ്ഞ ദിവസം പോക്കോ X8 സീരീസിലെ ചില മോഡലുകളുടെ വില വർധിപ്പിച്ചതിന് ഒപ്പമാണ് എം8 5ജിയുടെ വിലയും വർധിപ്പിച്ചത്. സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് ഉയർന്നതോടെ എല്ലാ ബ്രാൻഡുകളും വിവിധ മോഡലുകളുടെ വില ഉയർത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ വില വർധന.

പോക്കോ M8 5ജിയുടെ 6GB + 128GB മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയുമായിരുന്നു ലോഞ്ച് വില. എന്നാൽ ഇവയ്ക്ക് പിന്നീട് യഥാക്രമം 20999 രൂപ, 21999 രൂപ, 23999 രൂപ എന്ന നിലയിലേക്ക് വില വർധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം പോക്കോ എം8 5ജിയുടെ വില യഥാക്രമം 21999 രൂപ, 23999 രൂപ, 25999 രൂപ എന്നിങ്ങനെയാണ്. പക്ഷേ ഫ്ലിപ്പ്കാർട്ടിൽ ഈ വില വർധന പ്രതിഫലിച്ചിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽ ഇത് ഇപ്പോഴും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഉണ്ട്.

കരുത്ത്: ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 -ൽ ആണ് എത്തിയത്. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ക്യാമറ: ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 400 സെൻസർ, f/1.8 അപ്പേർച്ചർ), 5P ലെൻസ് 2MP ഡെപ്ത് ക്യാമറ, 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

മറ്റ് ഫീച്ചറുകൾ: 120Hz 6.77- ഇഞ്ച് FHD+ AMOLED സ്ക്രീൻ, അഡ്രിനോ 710 GPU, LPDDR4X റാം, UFS 2.2 ഇന്റേണൽ സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 + IP66 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി).