പോസ്റ്റ് ഓഫീസ് നിക്ഷേപം; 1 ലക്ഷം ഇട്ടാൽ 44,995 പലിശ, കാലാവധിയും നേട്ടങ്ങളും അറിയാം
Invest 1 Lakh in Post Office TD Scheme and Earn 44,995 Interest: പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ ടിഡി പദ്ധതിയില്‍ പണം നിക്ഷേപിച്ചാല്‍ കാലാവധിക്ക് അനുസരിച്ച് പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇതിലൂടെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 44,995 രൂപ പലിശയായി നേടാം. ആകെ 1,44,995 രൂപയാണ് ലഭിക്കുക.

സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉറപ്പുള്ള വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതി മികച്ചൊരു അവസരമാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ ആശ്രയിക്കാതെ നിശ്ചിത പലിശ നിരക്കില്‍ സമ്പാദ്യം വളര്‍ത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള വിവിധ കാലാവധികളില്‍ നിക്ഷേപം നടത്താം. (Image Credit Source: PTI and Getty Images)

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ ടിഡി പദ്ധതിയില്‍ പണം നിക്ഷേപിച്ചാല്‍ കാലാവധിക്ക് അനുസരിച്ച് പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇതിലൂടെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 44,995 രൂപ പലിശയായി നേടാം. ആകെ 1,44,995 രൂപയാണ് ലഭിക്കുക.

1 വര്‍ഷം- 6.9%- 7,081- 1,07,081, 2 വര്‍ഷം-7.0%-14,888-1,14,888, 3 വര്‍ഷം-7.1%-23,508-1,23,508, 5 വര്‍ഷം-7.5%-44,995- 1,44,995 എന്നിങ്ങനെയാണ് നേട്ടവും പലിശയും ലഭിക്കുക. അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ഏകദേശം 44,995 രൂപ പലിശ ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ഥിരമായ പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു.

പോസ്റ്റ് ഓഫീസ് ടിഡി പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത നിക്ഷേപ കാലാവധി നീട്ടാനുള്ള സൗകര്യമാണ്. കാലാവധി പൂര്‍ത്തിയായ ഉടന്‍ പണം പിന്‍വലിക്കാതെ വീണ്ടും നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. നിക്ഷേപ കാലാവധിക്ക് അനുസരിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ട സമയപരിധി.

ഒരു വര്‍ഷത്തെ നിക്ഷേപമാണെങ്കില്‍ കാലാവധി കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. രണ്ട് വര്‍ഷത്തെ നിക്ഷേപത്തിന് കാലാവധി കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ അപേക്ഷിക്കണം. മൂന്ന്, അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് കാലാവധി കഴിഞ്ഞ് 18 മാസത്തിനുള്ളില്‍ അപേക്ഷിക്കണം. ഈ സൗകര്യം ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് സമ്പാദ്യം കൂടുതല്‍ കാലം നിലനിര്‍ത്താനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപം തുടരാനും കഴിയും.