ഒടുവില്‍ ഭുവനേശ്വര്‍ തിരിച്ചെത്തി; അടുത്ത ഊഴം ഷമിയുടേതോ? അശ്വിന്‍ പറയുന്നു | R Ashwin on Bhuvneshwar Kumar’s comeback and what it means for Mohammed Shami Malayalam news - Malayalam Tv9

ഒടുവില്‍ ഭുവനേശ്വര്‍ തിരിച്ചെത്തി; അടുത്ത ഊഴം ഷമിയുടേതോ? അശ്വിന്‍ പറയുന്നു

Published: 

07 Oct 2026 | 06:18 PM

Bhuvneshwar Kumar makes India comeback: 2022 നവംബറിലാണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. ഭുവനേശ്വറിന്റെ തിരിച്ചുവരവ്, മുഹമ്മദ് ഷമിയ്ക്ക് മുന്നിലും വാതിലുകൾ അടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയാണെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. 2025 മാർച്ച് മാസത്തിലാണ് ഷമി ഇന്ത്യയ്ക്കായി അവസാനമായി ഒരു മത്സരം കളിച്ചത്.

1 / 5
ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് ഭുവിയെ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലിലെ മിന്നും പ്രകടനമാണ് തുണയായത്. നാലു വര്‍ഷത്തിനു ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ് (Image Credit Source: PTI).

2 / 5
2022 നവംബറിലാണ് ഭുവി ഇന്ത്യയ്ക്കായി അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. ഒക്ടോബര്‍ 22-നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. കീവിസ് പര്യടനത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് ടി20 മത്സരങ്ങളാണുള്ളത്. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍.

3 / 5
ന്യൂസിലൻഡിലെ സാഹചര്യങ്ങളിൽ പന്ത് സ്വിങ് ചെയ്യിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യന്‍ ടീമിന് സഹായകരമാകും. ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ സന്തോഷം പ്രകടിപ്പിച്ചു. ഭുവനേശ്വറിന്റെ തിരിച്ചുവരവ്, മുഹമ്മദ് ഷമിയ്ക്ക് മുന്നിലും വാതിലുകൾ അടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 മാർച്ച് മാസത്തിലാണ്  ഷമി ഇന്ത്യയ്ക്കായി അവസാനമായി ഒരു മത്സരം കളിച്ചത്

4 / 5
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഷമി സജീവമായി കളിക്കുന്നുണ്ട്. ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. എന്നാല്‍ പരിക്കുകള്‍ തിരിച്ചടിയായി. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായില്ല.

5 / 5
"ബിസിസിഐ ഇപ്പോൾ പരിചയസമ്പത്തിന് മുൻഗണന നൽകുകയാണ്. അവർ ഭുവനേശ്വർ കുമാറിനെ തിരഞ്ഞെടുത്തു എന്ന വസ്തുത വച്ച് നോക്കുമ്പോൾ, മുഹമ്മദ് ഷമിക്ക് മുന്നിലും വാതിലുകൾ അടഞ്ഞിട്ടുണ്ടെന്ന് ഞാൻ പറയില്ല. എന്നാൽ ഭുവനേശ്വർ തിരിച്ചെത്തിയതില്‍ ഞാൻ വളരെയധികം സന്തോഷവാനാണ്"-അശ്വിൻ തന്റെ 'ആഷ് കി ബാത്ത്' എന്ന പരിപാടിയിൽ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ദിവസവും ജിമ്മിൽ പോയാൽ വേഗത്തിൽ മസിൽ വളരുമോ? സത്യമിതാണ്!
പഞ്ഞിപോലത്തെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഇതാ 6 വഴികൾ
മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല