Vijay- Trisha: ഈ വീഡിയോ കൊണ്ട് അവസാനിക്കുമോ? തൃഷയ്‌ക്കെതിരായ പരാമർശങ്ങളിൽ വിശദീകരണവുമായി പാർഥിപൻ
Vijay- Trisha Controversy: തെറ്റും അബദ്ധവും തമ്മിൽ വ്യത്യാസമുണ്ടെന്നും അബദ്ധം എന്നത് ഒരാൾ അറിയാതെ ചെയ്തു പോകുന്നതാണ് തെറ്റാകട്ടെ മനപ്പൂർവ്വം ചെയ്തതാണെന്നും അതുപോലെ മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിൽ....

നടി തൃഷയ്ക്കെതിരായ പരാമർശങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമാണ് പലയിടത്തുനിന്നുമായി നടൻ പാർത്ഥിപൻ നേരിടേണ്ടി വന്നത്. ഒരുതവണ ഖേദം പ്രകടിപ്പിച്ചതിനു ശേഷം വീണ്ടും വിവാദ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഇപ്പോഴിതാ തൃഷയ്ക്കെതിരായ പരാമർശങ്ങളിൽ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പാർത്ഥിപൻ. ഇനി ഈ വിഷയത്തിൽ സംസാരിക്കില്ല എന്നാണ് തന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് നടൻ പറയുന്നത്. (PHOTO: INSTAGRAM)

ഈ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇല്ലെന്നും വിവാദം അവസാനിപ്പിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. വീഡിയോയിൽ താൻ ഇത് രണ്ടുഭാഗങ്ങളായി വിഭജിക്കുകയാണെന്നും താൻ ഇക്കാര്യം പറയുമ്പോൾ അതിന് പാർശ്വഫലങ്ങളും ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നു എന്നാൽ ഈ വിഷയത്തെക്കുറിച്ച് ഇനി താൻ സംസാരിക്കില്ല ഇവിടെ വച്ച് എല്ലാം അവസാനിപ്പിക്കുന്നു അതാണ് നല്ലത് എന്നാണ് പാർത്ഥിപന്റെ വാക്കുകൾ.(PHOTO: INSTAGRAM)

ദിവസങ്ങൾക്കു മുമ്പാണ് ചെന്നൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ തൃഷയുടെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയിലെ കുന്ദവയുടെ ചിത്രം കാണിച്ചപ്പോൾ കുന്തവിയെ കുറച്ചുദിവസം വീട്ടിൽ പൂട്ടിയിടണം എന്ന പരാമർശം നടൻ നടത്തിയത്. അവരെ പുറത്തുവിടരുത് എന്നും വീട്ടിൽ പൂട്ടിയിടണം എന്നും പ്രതികരണം നടത്തിയിരുന്നു. ഇതിനെതിരെ നടി തന്നെ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. (PHOTO: INSTAGRAM)

തൊട്ടു പിന്നാലെ വിശദീകരണ വീഡിയോയുമായി പാർത്ഥിപൻ വീണ്ടും എത്തി. തെറ്റും അബദ്ധവും തമ്മിൽ വ്യത്യാസമുണ്ടെന്നും അബദ്ധം എന്നത് ഒരാൾ അറിയാതെ ചെയ്തു പോകുന്നതാണ് തെറ്റാകട്ടെ മനപ്പൂർവ്വം ചെയ്തതാണെന്നും അതുപോലെ മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. (PHOTO: INSTAGRAM)

ഒരുപാട് പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് അദ്ദേഹം വിവാഹത്തിൽ പങ്കെടുത്ത സംഭവം ഉണ്ടാക്കിയ അത്ര പരിക്കൊന്നും കരൂർ ദുരന്തം പോലും അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടില്ല ദൃശ്യ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു അത് പറയണമെന്ന് ഉദ്ദേശത്തോടെ ആയിരുന്നില്ല താൻ സ്റ്റേജിലേക്ക് പോയതെന്നും പാർട്ടി പറഞ്ഞു. ഇനി ഈ കാര്യത്തിൽ ഒരു വിശദീകരണം ഉണ്ടാകില്ലെന്നും പ്രതികരിച്ചു.(PHOTO: INSTAGRAM)