AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahindra Jeep : മഹീന്ദ്രയുടെ ഒറ്റയാൻ; ജീപ്പിനോളം പോന്ന മറ്റൊരു വണ്ടി ഈ ദുനിയാവിലുണ്ടോ!

Mahindra Jeep Models Price Engine Full Details: വാഹന പ്രേമികളോട് ഇന്ത്യൻ റോഡുകളുടെ രാജാവ് ആരാണെന്ന് ചോദിച്ചാൽ അധികം പേരും പറയുന്നത് ഒരു ഒറ്റപ്പേരായിരിക്കും. മഹീന്ദ്ര ജീപ്പ്. ഇന്ത്യൻ നിരത്തുകളിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വാഹനംമില്ല. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് സ്വാധാനിച്ച ഇതുപോലൊരു വാഹനം വെറെയുണ്ടോ എന്ന് സംശയമാണ്.

Mahindra Jeep : മഹീന്ദ്രയുടെ ഒറ്റയാൻ; ജീപ്പിനോളം പോന്ന മറ്റൊരു വണ്ടി ഈ ദുനിയാവിലുണ്ടോ!
Mahindra JeepImage Credit source: Rachit Goswami/ IT Group via Getty Images
Amal KV
Amal KV | Updated On: 25 Jul 2026 | 12:15 AM

വാഹന പ്രേമികളോട് ഇന്ത്യൻ റോഡുകളുടെ രാജാവ് ആരാണെന്ന് ചോദിച്ചാൽ അധികം പേരും പറയുന്നത് ഒരു ഒറ്റപ്പേരായിരിക്കും. മഹീന്ദ്ര ജീപ്പ്. ഇന്ത്യൻ നിരത്തുകളിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വാഹനംമില്ല. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് സ്വാധാനിച്ച ഇതുപോലൊരു വാഹനം വെറെയുണ്ടോ എന്ന് സംശയമാണ്. സ്വന്തമായി വഴി വെട്ടിത്തെളിച്ചു വന്നവനാണ് എന്ന പ്രയോ​ഗം ശരിക്കും ജീപ്പിന്റെ കാര്യത്തിൽ വളരെ ശരിയാണ്. കാരണം ഈ വാഹനം ഏറ്റവും കൂടുതൽ ഉപയോ​ഗിക്കപ്പെട്ടത് വഴിയില്ലാത്ത പ്രദേശങ്ങളിലാണ്. ഇപ്പോൾ പോലും മലയോ​ര മേഘലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളെ നാടുമായി ബന്ധിപ്പിക്കുന്നത് മഹീന്ദ്രയുടെ ഈ ഒറ്റയാനാണ്.

ഏതൊക്കെ ആധുനിക ഓഫ് റോഡ് വാഹനങ്ങൾ വന്നാലും മഹീന്ദ്ര ജീപ്പിന്റെ തട്ട് താണ് തന്നെ ഇരിക്കും. ഒരു കാലത്ത് നമ്മുടെ കല്യാണ വണ്ടിയും ഫാമിലി വാഹനവും ഔദ്യോ​ഗിക വാഹനവും പിക്കപ്പ് വാനും ആംബുലൻസും ഒക്കെയായിരുന്നു ഇവൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കാൻ സഹായിച്ച കരുത്തുറ്റ ഈ പ്രായോഗിക വാഹനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1949 ലാണ്. ഇന്ത്യയിലെ ജീപ്പ് പാരമ്പര്യത്തിന് തുടക്കം കുറിച്ചുകൊണ്ട്, വില്ലിസ്-ഓവർലാൻഡിൽ (Willys-Overland) നിന്നുള്ള ലൈസൻസോടെ മഹീന്ദ്ര നിർമ്മിച്ച ആദ്യത്തെ ജീപ്പായിരുന്നു മഹീന്ദ്ര CJ2A. മുംബൈയിലെ മസഗാവോണിലുള്ള മഹീന്ദ്രയുടെ പ്ലാന്റിൽ 1949-ൽ വാഹനത്തിന്റെ നിർമ്മാണം ആരംഭിച്ചു. മഹീന്ദ്രയുടെ സ്വന്തം ബ്രാൻഡിംഗിന് പകരം വില്ലിസിന്റെ ബ്രാൻഡിംഗ് ആയിരുന്നു ഈ ആദ്യകാല മോഡലുകളിൽ. 60 hp കരുത്തും 142 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന 2,196 cc ഇൻലൈൻ-ഫോർ ഗോ-ഡെവിൾ (Go-Devil) എൻജിനായിരുന്നു ഇതിൽ ഉപയോഗിച്ചിരുന്നത്.

ഇറങ്ങിയ സമയത്ത് 8,000 മുതൽ 9,000 രൂപ വരെയായിരുന്നു CJ2A-യുടെ വില. അതിനാൽ തന്നെ, ഇന്ത്യയിലെ ആദ്യകാല വാഹന ഉടമകൾക്ക് സ്വന്തമാക്കാൻ ആഗ്രഹമുണ്ടായിരുന്നതും എന്നാൽ ഒപ്പം പ്രായോഗികമായ ഉപയോഗക്ഷമതയുള്ളതുമായ ഒരു വാഹനമായിരുന്നു ഇത്. 1950-51 കാലഘട്ടത്തിൽ CJ3A ഇതിന് പകരമായി എത്തി. CJ3A-യുടെ പരിഷ്കരിച്ച പതിപ്പായിരുന്നു മഹീന്ദ്ര CJ3B. പ്രശസ്തമായ “ഹരിക്കെയ്ൻ എൻജിൻ” (Hurricane Engine ) ഈ മോഡലിലാണ് വന്നത്.

Also Read: ‘ടാറ്റ സുമോ’… അഥവാ ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍

1985 ൽ ജീപ്പുമായുള്ള (Jeep) ലൈസൻസ് കരാർ അവസാനിപ്പിച്ചതിനെത്തുടർന്ന്, ‘CJ’ എന്ന പേര് ഉൾപ്പെടുത്താത്ത ആദ്യത്തെ ഓഫ്-റോഡർ വാഹനമായി MM540 എന്ന മോഡൽ ഇറങ്ങി. വൃത്താകൃതിയിലുള്ള ഫെൻഡറുകളും ബോണറ്റ് ഡിസൈനും ആദ്യമായി അവതരിപ്പിച്ചത് ഈ മോഡലിലാണ്. 2.1 ലിറ്റർ പ്യൂഷോ (Peugeot) ഡീസൽ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. 4-സ്പീഡ് മാനുവൽ ഗിയർബോക്സും ടു-ലെവൽ ട്രാൻസ്ഫർ കേസും ഇതിൽ വന്നു. മഹീന്ദ്ര ക്ലാസിക് എന്ന ജനപ്രിയ മോഡൽ വരുന്നത് 1996 ലാണ്. വിപണിയിൽ വലിയ വിജയം കൈവരിച്ച ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായിരുന്നു ഇത്. കരുത്തുറ്റ രൂപം, ശക്തമായ എൻജിൻ, മികച്ച ഓഫ്-റോഡിംഗ് ശേഷി എന്നിവ ഈ വാഹനത്തെ ഏറെ ജനകീയമാക്കി.

2000 ൽ പുറത്തിറങ്ങിയ മഹീന്ദ്ര മേജർ (Major) ആയിരുന്നു മഹീന്ദ്ര നിർമ്മിച്ച CJ സീരീസിലെ അവസാന വാഹനം. 2.7 ലിറ്റർ ഡീസൽ എൻജിനും 5-സ്പീഡ് ഗിയർബോക്സുമാണ് ഇതിൽ ഉണ്ടായിരുന്നത്. ഫോർ-വീൽ-ഡ്രൈവിലു ടു വീൽ ഡ്രൈവിലും ലഭ്യമായ ഈ വാഹനം ഇന്നും ഇന്ത്യൻ നിരത്തുകളിലും ഓഫ് റോഡുകളിലും തലയെടുപ്പോടെ ഓടുന്നു. 2010 ലാണ് മേജറിനെ കമ്പനി പിൻലിക്കുന്നത്. ഈ ഐതിഹാസിക വാഹനത്തിന്റെ പിൻഗാമിയായിട്ടാണ് ഥാർ നെ കമ്പനി അവതരിപ്പിക്കുന്ന്.

English Summary

If you ask automotive enthusiasts who the ‘King of Indian Roads’ is, most will give a single answer: the Mahindra Jeep. No other vehicle has exerted such a profound influence on Indian roads. It is doubtful whether there is any other vehicle that has so directly impacted people’s lives.

Follow Us