Rachana Narayanankutty: കൂടെ ഉള്ളതാരാണ്? പുതിയ പ്രണയമോ? രചന നാരായണന്‍കുട്ടിയുടെ പോസ്റ്റ് വൈറലാവുന്നു
Rachana Narayanankutty: പ്രണയം, ജീവിതം എന്ന ഹാഷ് ടാഗോടു കൂടെ പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചവിഷയമായി.നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. കൂടെ ഉള്ളതാരാണ് എന്ന ചോദ്യമാണ് കൂടുതലും.

മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി മനസ്സിൽ ശ്രദ്ധ നേടിയ താരമാണ് രചന നാരായണന്‍കുട്ടി. തൃശ്ശൂര്‍ സ്ലാഗിലുള്ള സംസാരവും അഭിനയ രീതിയും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ എടുത്തുകഴിഞ്ഞു. തുടർന്ന് സിനിമകളിലും നിറസാനിധ്യമായി. (image Credits:facebook:Rachana Narayanankutty)

ആമേന്‍ ചിത്രത്തിലെ 'പോ കോഴി' ഡയലോഗിനൊപ്പം രചന നായാരണന്‍ കുട്ടിയും സജീവമായി.അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും രചന സജീവമാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.(image Credits:facebook:Rachana Narayanankutty)

ഇപ്പോഴിതാ അത്തരത്തിലുള്ള പുതിയ ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഒരാളുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജീവിതം എന്നാണ് ക്യാപ്ഷന്‍. വെള്ള നിറത്തിലുള്ള ഹാര്‍ട്ടിന്റെ ഇമോജിയും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. (image Credits:facebook:Rachana Narayanankutty)

പ്രണയം, ജീവിതം എന്ന ഹാഷ് ടാഗോടു കൂടെ പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചവിഷയമായി.നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. കൂടെ ഉള്ളതാരാണ് എന്ന ചോദ്യമാണ് കൂടുതലും. (image Credits:facebook:Rachana Narayanankutty)

അതേസമയം തന്റെ സ്വകാര്യ ജീവിതത്തെകുറിച്ച് താരം മുൻപ് പറഞ്ഞിരുന്നു. ഈ ഇന്റസ്ട്രിയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു വിവാഹം. വെറും 19 ദിവസം മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. ആ കാലമൊക്കെ താന്‍ മറന്നുവെന്നും. ഇപ്പോൾ 12 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും 19 ദിവസത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ കൗതുകമാണെന്നാണ് രചന പറഞ്ഞിട്ടുണ്ടായിരുന്നു. (image Credits:facebook:Rachana Narayanankutty)