അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ജഡേജയുടെ ഒളിയമ്പ്; ബിസിസിഐയോട് ചോദ്യം | Ravindra Jadeja posts cryptic reply after BCCI confirms Ajit Agarkar’s exit as chief selector Malayalam news - Malayalam Tv9

അഗാര്‍ക്കര്‍ ചീഫ് സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ജഡേജയുടെ ഒളിയമ്പ്; ബിസിസിഐയോട് ചോദ്യം

Published: 

08 Oct 2026 | 12:13 PM

Ravindra Jadeja's viral post after Ajit Agarkar ends tenure as BCCI selector: ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതായി ബിസിസിഐ സ്ഥിരീകരിച്ചതിന് പിന്നാലെ രവീന്ദ്ര ജഡേജ 'എക്‌സി'ല്‍ പങ്കുവെച്ച ഒരു പ്രതികരണം ചര്‍ച്ചയാകുന്നു.സെലക്ഷന്‍ കമ്മിറ്റിയെ തീരുമാനിക്കുന്ന നടപടിക്രമങ്ങളെ ജഡേജ പരിഹസിക്കുകയാണോയെന്നാണ് ആരാധകരുടെ സംശയം.

1 / 5
ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതായി ബിസിസിഐ സ്ഥിരീകരിച്ചതിന് പിന്നാലെ രവീന്ദ്ര ജഡേജ 'എക്‌സി'ല്‍ പങ്കുവെച്ച ഒരു പ്രതികരണം ചര്‍ച്ചയാകുന്നു. സെലക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ബിസിസിഐ പങ്കുവെച്ച കുറിപ്പിന് താഴെ, ഈ പദവിയിലേക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് ജഡേജ ചോദിക്കുകയായിരുന്നു. സാധാരണയായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അത്ര സജീവമല്ലാത്ത വ്യക്തിയാണ് ജഡേജ. നേപ്പാൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട് രവിചന്ദ്രൻ അശ്വിൻ പങ്കുവെച്ച പോസ്റ്റിന് ഫെബ്രുവരി 19-ന് മറുപടി നൽകിയതായിരുന്നു  അദ്ദേഹത്തിന്റെ അവസാന പ്രതികരണം (Image Credit Source: PTI).

2 / 5
ഈ സാഹചര്യത്തിലാണ് ജഡേജയുടെ പ്രതികരണം ശ്രദ്ധേയമായത്. സെലക്ഷന്‍ കമ്മിറ്റിയെ തീരുമാനിക്കുന്ന നടപടിക്രമങ്ങളെ ജഡേജ പരിഹസിക്കുകയാണോയെന്നാണ് ആരാധകരുടെ സംശയം. ജഡേജയും അഗാര്‍ക്കറും തമ്മില്‍ ഭിന്നതയുണ്ടായിരുന്നുവോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ സൂചനകളില്ലായിരുന്നു.

3 / 5
സീനിയർ താരങ്ങൾക്ക് പകരം യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് ഇന്ത്യൻ ടി20 ടീമിനെ മാറ്റിയെടുക്കുന്നതിൽ അഗാർക്കർ സുപ്രധാന പങ്കുവഹിച്ചിരുന്നു. ടി20 ടീം യുവനിരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.  അതിനായുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തു. 2024-ലെ ടി20 ലോകകപ്പിന് തൊട്ടുമുമ്പ് രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതോടെ അഗാർക്കറുടെ പ്ലാനുകള്‍ തടസപ്പെട്ടു.

4 / 5
2024-ലെ ലോകകപ്പിൽ ഇന്ത്യ കിരീടം നേടുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ച അതേ ദിവസം തന്നെ ഈ മൂന്ന് മുതിർന്ന താരങ്ങളും ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇതോടെ അഗാർക്കർ ആഗ്രഹിച്ചിരുന്ന അഴിച്ചുപണിക്ക് വഴിയൊരുങ്ങി. 2024-ൽ ശ്രീലങ്കയ്‌ക്കെതിരെയും 2025-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടന്ന ഏകദിന പരമ്പരകൾക്കുള്ള ടീമിൽ ജഡേജയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

5 / 5
എന്നാല്‍ ജഡേജ ഒഴിവാക്കാനാകാത്ത താരമാണെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. ടീം സെലക്ഷൻ തന്റെ കൈകളിലല്ലെന്നായിരുന്നു അന്ന് ജഡേജയുടെ പ്രതിരണം. കളിക്കാൻ ഉറപ്പായും ആഗ്രഹമുണ്ട്. പരമ്പരയില്‍ തന്നെ പരിഗണിക്കാത്തതില്‍ കോച്ചിനും ക്യാപ്റ്റനും അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും അന്ന് ജഡേജ പറഞ്ഞിരുന്നു.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല