ശരീരഭാരം കുറയ്ക്കാൻ പപ്പായ ശീലമാക്കാം; പച്ചയോ പഴുത്തതോ മികച്ചത് | Raw Papaya Vs Ripe Papaya, Which Is Better For Controlling Weight Loss And Maintain Fitness Malayalam news - Malayalam Tv9

Raw Papaya Vs Ripe Papaya: ശരീരഭാരം കുറയ്ക്കാൻ പപ്പായ ശീലമാക്കാം; പച്ചയോ പഴുത്തതോ മികച്ചത്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 07:45 PM

Weight Loss With Papaya: രണ്ട് പപ്പായയിലും വ്യത്യസ്തമായ ഗുണങ്ങളാണുള്ളത്. ഇതിലേതാണ് ശരീരഭാരം കുറയ്ക്കാൻ മികച്ചതെന്ന് നമുക്ക് വിശദമായി പരിശോധിക്കാം. തടി കുറയ്ക്കാനുള്ള പലരുടെയും നെട്ടോട്ടത്തിൽ പച്ച പപ്പായയാണ് എപ്പോഴും നല്ലത്. കാരണം പച്ച പപ്പായയിൽ ധാരാളമായി പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പച്ച പപ്പായയിലെ ഫൈബർ വിശപ്പിനെ ശമിപ്പിക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു.

1 / 5
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായി നിരവധി മാർ​ഗങ്ങളുണ്ട്. അതിൽ ഏറ്റവും നല്ല മാർ​ഗമാണ് പപ്പായ. കലോറി കുറവായതുകൊണ്ടും നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലും പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിനിൽക്കുകയാണ്, ശരീരഭാരം കുറയ്ക്കാൻ നല്ലത് പച്ച പപ്പായയാണോ പഴുത്ത പപ്പായയാണോ  എന്നത്. (Image Credit Source: Getty Images)

2 / 5
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് രണ്ട് പപ്പായയിലും വ്യത്യസ്തമായ ഗുണങ്ങളാണുള്ളത്. ഇതിലേതാണ് ശരീരഭാരം കുറയ്ക്കാൻ മികച്ചതെന്ന് നമുക്ക് വിശദമായി പരിശോധിക്കാം. തടി കുറയ്ക്കാനുള്ള പലരുടെയും നെട്ടോട്ടത്തിൽ പച്ച പപ്പായയാണ് എപ്പോഴും നല്ലത്. കാരണം പച്ച പപ്പായയിൽ ധാരാളമായി പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഈ എൻസൈം ശരീരത്തിലെ പ്രോട്ടീനുകളെയും കൊഴുപ്പിനെയും വേഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു.

3 / 5
അതിലൂടെ ദഹനം സുഗമമാകുകയും ശരീരത്തിൽ അനാവശ്യമായി കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ പഴുത്ത പപ്പായയെ അപേക്ഷിച്ച് പച്ച പപ്പായയിൽ പ്രകൃദത്തമാണെങ്കിലും പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇത് രക്തത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നു. പച്ച പപ്പായയിലെ ഫൈബർ വിശപ്പിനെ ശമിപ്പിക്കുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു.

4 / 5
പഴുത്ത പപ്പായയും തടി കുറയ്ക്കാൻ സഹായിക്കുമെങ്കിലും, പച്ച പപ്പായയിൽ നിന്ന് വ്യത്യസ്തമായി ഇതിൻ്റെ ​ഗുണങ്ങൾ വ്യത്യസ്തമാണ്. വിറ്റാമിൻ സി, എ, ലൈകോപീൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ പഴുത്ത പപ്പായയിൽ ധാരാളമായി കാണപ്പെടുന്നു. ഇത് വ്യായാമം ചെയ്യുന്നവർക്ക് ഊർജ്ജം നൽകാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നവയാണ്. അതിനാൽ ധൈര്യമായി കഴിക്കാം.

5 / 5
ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെങ്കിൽ പച്ച പപ്പായ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ലഘുഭക്ഷണമായി പഴുത്ത പപ്പായയും ധൈര്യമായി കഴിക്കാം. ഏതൊരു ഭക്ഷണവും അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഓർക്കണം. അതിനാൽ ദിവസവും ഒരു ചെറിയ കപ്പ് പപ്പായ കഴിക്കുന്നതാണ് നല്ലത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
Kitchen Tips: രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ…
Coconut Buying Tips: നല്ല തേങ്ങ എങ്ങനെ നോക്കി വാങ്ങാം? ഈ ഒരു കാര്യം മാത്രം നോക്കിയാൽ മതി
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?