AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Retirement plans in India: ശമ്പളമില്ലെങ്കിലും പോക്കറ്റ് നിറയും; റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കുന്ന നിക്ഷപ പദ്ധതികൾ…

Government Investment Schemes: ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന ആകുലതയിലാണോ? എന്നാൽ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്ന ചില സർക്കാർ നിക്ഷേപ പദ്ധതികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം...

nithya
Nithya Vinu | Published: 21 Jun 2025 15:42 PM
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള സേവിംഗ്‌സ്-കം-ഇൻവെസ്റ്റ്‌മെന്റ് സ്‌കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. ആവശ്യമെങ്കിൽ 5 വർഷം വീതം നിക്ഷേപം നീട്ടാവുന്നതാണ്.

1 / 5
സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം: മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതി. ആകർഷകമായ പലിശ നിരക്കാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. 5 വർഷമാണ് സ്‌കീമിന്റെ കാലാവധി. 3 വർഷം കൂടി നീട്ടാൻ കഴിയും.

2 / 5
പ്രധാൻ മന്ത്രി വയ വന്ദന യോജന: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) പദ്ധതിയാണിത്. ഒറ്റത്തവണ നിക്ഷേപത്തിൽ 10 വർഷത്തേക്ക് ഗ്യാരണ്ടീഡ് പെൻഷൻ ലഭിക്കും. വിപണിയുമായി ബന്ധപ്പിച്ചിട്ടില്ലാത്തതിനാൽ റിസ്‌ക് ഇല്ല.

3 / 5
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: ശമ്പളം വാങ്ങുന്ന ജീവനക്കാർക്കുള്ള നിർബന്ധിത സമ്പാദ്യ പദ്ധതി. ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്. സർക്കാർ പ്രതിവർഷം പലിശ നിരക്ക് നിശ്ചയിക്കുന്നു.  വിരമിക്കുമ്പോൾ പിൻവലിക്കാം.

4 / 5
ആന്വിറ്റി പ്ലാനുകൾ: റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ നിക്ഷേപ പോർട്ടഫോളിയോയിൽ ആന്വിറ്റി പ്ലാനുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. സമ്പാദ്യത്തിനൊപ്പം, ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്ന ഒരു വിഭാഗം നിക്ഷേപ ഓപ്ഷനുകളാണ് ഇവ.

5 / 5