ശമ്പളമില്ലെങ്കിലും പോക്കറ്റ് നിറയും; റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കുന്ന നിക്ഷപ പദ്ധതികൾ... | Retirement Planning, Top Government investment schemes that secure your retirement life Malayalam news - Malayalam Tv9

Retirement plans in India: ശമ്പളമില്ലെങ്കിലും പോക്കറ്റ് നിറയും; റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കുന്ന നിക്ഷപ പദ്ധതികൾ…

Published: 

21 Jun 2025 15:42 PM

Government Investment Schemes: ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന ആകുലതയിലാണോ? എന്നാൽ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്ന ചില സർക്കാർ നിക്ഷേപ പദ്ധതികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം...

1 / 5പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള സേവിംഗ്‌സ്-കം-ഇൻവെസ്റ്റ്‌മെന്റ് സ്‌കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. ആവശ്യമെങ്കിൽ 5 വർഷം വീതം നിക്ഷേപം നീട്ടാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള സേവിംഗ്‌സ്-കം-ഇൻവെസ്റ്റ്‌മെന്റ് സ്‌കീമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. ആവശ്യമെങ്കിൽ 5 വർഷം വീതം നിക്ഷേപം നീട്ടാവുന്നതാണ്.

2 / 5

സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം: മുതിർന്ന പൗരന്മാർക്കായുള്ള നിക്ഷേപ പദ്ധതി. ആകർഷകമായ പലിശ നിരക്കാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. 5 വർഷമാണ് സ്‌കീമിന്റെ കാലാവധി. 3 വർഷം കൂടി നീട്ടാൻ കഴിയും.

3 / 5

പ്രധാൻ മന്ത്രി വയ വന്ദന യോജന: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) പദ്ധതിയാണിത്. ഒറ്റത്തവണ നിക്ഷേപത്തിൽ 10 വർഷത്തേക്ക് ഗ്യാരണ്ടീഡ് പെൻഷൻ ലഭിക്കും. വിപണിയുമായി ബന്ധപ്പിച്ചിട്ടില്ലാത്തതിനാൽ റിസ്‌ക് ഇല്ല.

4 / 5

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: ശമ്പളം വാങ്ങുന്ന ജീവനക്കാർക്കുള്ള നിർബന്ധിത സമ്പാദ്യ പദ്ധതി. ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്. സർക്കാർ പ്രതിവർഷം പലിശ നിരക്ക് നിശ്ചയിക്കുന്നു. വിരമിക്കുമ്പോൾ പിൻവലിക്കാം.

5 / 5

ആന്വിറ്റി പ്ലാനുകൾ: റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ നിക്ഷേപ പോർട്ടഫോളിയോയിൽ ആന്വിറ്റി പ്ലാനുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. സമ്പാദ്യത്തിനൊപ്പം, ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്ന ഒരു വിഭാഗം നിക്ഷേപ ഓപ്ഷനുകളാണ് ഇവ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്