350 കോടി ആസ്തി; ആഡംബര അപാർട്മെന്റ്, ഫാൻസി കാറുകൾ; ബിടിഎസിലെ ഏറ്റവും ധനികനായ അംഗം ആരെന്ന് അറിയാമോ? | Richest BTS Member Revealed, Rs 342 Crore Net Worth, Lavish Gangnam Home and Stunning Car Collection Malayalam news - Malayalam Tv9

BTS Richest Member: 350 കോടി ആസ്തി, ആഡംബര അപാർട്മെന്റ്, ഫാൻസി കാറുകൾ; ബിടിഎസിലെ ഏറ്റവും ധനികനായ അംഗം ആരെന്ന് അറിയാമോ?

Updated On: 

24 Jun 2025 14:04 PM

Who is the Richest BTS Member: കോടിക്കണക്കിന് രൂപയാണ് ബിടിഎസിലെ ഓരോ അംഗങ്ങളുടെയും ആസ്തി. എന്നാൽ, ബിടിഎസിലെ ഏറ്റവും ധനികനായ അംഗം കിം തെ-ഹ്യുങ് എന്ന വി ആണ്.

1 / 5ലോകത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡുകളിൽ ഒന്നാണ് കൊറിയൻ ബാൻഡായ ബിടിഎസ്. കോടിക്കണക്കിന് രൂപയാണ് ഇതിലെ ഓരോ അംഗങ്ങളുടെയും ആസ്തി. എന്നിരുന്നാൽ പോലും, ബിടിഎസിലെ ഏറ്റവും ധനികനായ അംഗം കിം തെ-ഹ്യുങ് എന്ന വി ആണ്. ബാൻഡ് സംബന്ധമായ പരിപാടികൾക്ക് പുറമെ, പരസ്യം, സോഷ്യൽ മീഡിയ, ബ്രാൻഡുകൾ എന്നിവ മുഖേനയും താരത്തിന് ലഭിക്കുന്നത് കോടികളാണ്. (Image Credits: Instagram)

ലോകത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡുകളിൽ ഒന്നാണ് കൊറിയൻ ബാൻഡായ ബിടിഎസ്. കോടിക്കണക്കിന് രൂപയാണ് ഇതിലെ ഓരോ അംഗങ്ങളുടെയും ആസ്തി. എന്നിരുന്നാൽ പോലും, ബിടിഎസിലെ ഏറ്റവും ധനികനായ അംഗം കിം തെ-ഹ്യുങ് എന്ന വി ആണ്. ബാൻഡ് സംബന്ധമായ പരിപാടികൾക്ക് പുറമെ, പരസ്യം, സോഷ്യൽ മീഡിയ, ബ്രാൻഡുകൾ എന്നിവ മുഖേനയും താരത്തിന് ലഭിക്കുന്നത് കോടികളാണ്. (Image Credits: Instagram)

2 / 5

സംഗീതത്തിനപ്പുറം പ്രശസ്തി നേടിയ വി-ക്ക് ഇൻസ്റ്റാഗ്രാമിൽ 66 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഓൺലൈനിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കെ-പോപ്പ് താരങ്ങളിൽ ഒരാളാണ് വി. ഒരു സ്പോൺസർ ചെയ്ത പോസ്റ്റിന് 58 ലക്ഷം മുതൽ 7 കോടി രൂപ വേറെയാണ് താരം ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആഡംബര ബ്രാൻഡുകൾ മുതൽ ആഗോള കാമ്പെയ്‌നുകളുടെ വരെ ഭാഗമാകാറുണ്ട് വി. (Image Credits: Instagram)

3 / 5

2019ൽ സിയോളിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നായ ഗംഗ്നാമിൽ സ്ഥിതി ചെയ്യുന്ന ആഡംബര അപാർട്മെന്റ് വി സ്വന്തമാക്കി. ഏകദേശം 3,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്മെന്റിന് ഇന്ന് 38–39 കോടി രൂപ വരെ വിലവരും. മനോഹരമായ ഹാൻ നദിക്ക് അഭിമുഖമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. (Image Credits: Instagram)

4 / 5

കാർ കളക്ഷന്റെ കാര്യത്തിലും താരം പുറകിലല്ല. 60 ലക്ഷത്തോളം വിലവരുന്ന ജെനസിസ് ജിവി 80 എസ്‌യുവി താരത്തിന് സ്വന്തമായുണ്ട്. കൂടാതെ, പോർഷെ പനാമേര ജിടിഎസും, ലംബോർഗിനി അവന്റഡോർ എസ്സും താരത്തിന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകൾ. (Image Credits: Instagram)

5 / 5

മുൻനിര ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ സെലീന്റെയും, കാർട്ടിയറിന്റെയും ആഗോള അംബാസഡർ കൂടിയാണ് താരം. കൂടാതെ, കൊക്കകോള, മക്ഡൊണാൾഡ്‌സ്, ഹ്യുണ്ടായ്, ഇന്തോനേഷ്യയിലെ സിംഇൻവെസ്റ്റ് തുടങ്ങിയ ബ്രാൻഡുകളുമായും താരം ബന്ധപ്പെട്ടിരിക്കുന്നു. ഏകദേശം 342 കോടിയാണ് ബിടിഎസ് വി-യുടെ ആകെ ആസ്തി. (Image Credits: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ