'എനിക്ക് കൂട്ടായി നിന്നതിന് ഒരുപാട് നന്ദി, താങ്ക്യൂ പൊണ്ടാട്ടി'; ചാരുവിനോട് സഞ്ജു | Sanju Samson's heartfelt note to his wife Charulatha, thanking her for always being there for him, goes viral Malayalam news - Malayalam Tv9

Sanju Samson: ‘എനിക്ക് കൂട്ടായി നിന്നതിന് ഒരുപാട് നന്ദി, താങ്ക്യൂ പൊണ്ടാട്ടി’; ചാരുവിനോട് സഞ്ജു

Published: 

09 Mar 2026 | 03:23 PM

Sanju Samson's note to his wife Charulatha: ഭാര്യ ചാരുലതയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സഞ്ജു എഴുതിയ കുറിപ്പ് വായിക്കാം.

1 / 5
ടി20 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ, ഭാര്യ ചാരുലതയ്ക്ക് നന്ദി അറിയിച്ച് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സഞ്ജു എഴുതിയ കുറിപ്പ് വായിക്കാം (Image Credits: Social Media).

2 / 5
'നിന്നെ കണ്ടുമുട്ടിയ ദിവസം മുതൽ, ഇന്നുവരെ എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നതിന് നന്ദി. എന്നെ ഞാനായിത്തന്നെ സ്നേഹിച്ചതിനും എപ്പോഴും സത്യസന്ധത പുലർത്തിയതിനും നന്ദി. എന്റെ നല്ല വശങ്ങളും മോശം വശങ്ങളും ഒരുപോലെ കണ്ടിട്ടും എന്റെ കൂടെ നീ എപ്പോഴും ഉറച്ചുനിന്നു (Image Credits: Social Media).

3 / 5
എന്റെ ജീവിതത്തിൽ ക്രിക്കറ്റ് എത്ര വലുതാണെന്ന് മനസ്സിലാക്കിയതിനും, അതിനെ നിന്റേത് കൂടിയാക്കി മാറ്റിയതിനും നന്ദി. ഞാന്‍ എത്രത്തോളം സ്വപ്‌നം കണ്ടോ, അതേ ആവേശത്തോടെയും തീവ്രതയോടെയും നീയും ഈ നിമിഷത്തിനായി കാത്തിരുന്നു. എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി, വളരെ നന്ദി'-ഇതായിരുന്നു സഞ്ജുവിന്റെ കുറിപ്പ് (Image Credits: Social Media).

4 / 5
ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരം കാണാന്‍ ചാരുലതയും അഹമ്മദാബാദില്‍ എത്തിയിരുന്നു. ലോകകപ്പ് ട്രോഫിയുമായി ചാരുലതയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും സഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഇരുവരുടെയും പഴയ ഒരു ഫോട്ടോയും സഞ്ജു പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (Image Credits: Social Media).

5 / 5
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന സമയത്താണ് സഞ്ജു ചാരുലതയെ പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി. 2018-ലായിരുന്നു ഇരുവരുടെയും വിവാഹം (Image Credits: Social Media).

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്