AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thamar: ‘കൊടും തണുപ്പിൽ, നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ’; കുറിപ്പുമായി സംവിധായകൻ താമർ

Sarkeet Director's Emotional Post on Asif Ali: റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, രാത്രി രണ്ടു മണിക്ക് പുതച്ചുമൂടി നിലത്ത് കിടക്കുന്ന ഒരാളുടെ ചിത്രം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ താമര്‍ കെ.വി. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആണെന്നും കുറിപ്പിൽ പറയുന്നു.

Sarika KP
Sarika KP | Published: 08 May 2025 | 10:51 AM
റാസ് അൽഖൈമയിലെ കൊടും തണുപ്പിൽ, രാത്രി രണ്ടു മണിക്ക് പുതച്ചുമൂടി നിലത്ത് കിടക്കുന്ന ഒരാളുടെ ചിത്രം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ്  സംവിധായകന്‍ താമര്‍ കെ.വി. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആണെന്നും കുറിപ്പിൽ പറയുന്നു. താമർ പറയുന്നയാൾ മറ്റാരുമല്ല ആസിഫ് അലിയാണ്. (image credits:Facebook)

1 / 5
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം സർക്കീട്ട് സംവിധാനം ചെയ്യുന്നത് താമറാണ്. ഒരു ഫീൽ ഗുഡ് ചിത്രമായി ഒരുങ്ങുന്ന ചിത്രം ഇന്നാണ് തീയറ്ററുകളിൽ എത്തുന്നത്. സിനിമയുടെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബുധനാഴ്ച രാത്രിയാണ് ആസിഫ് അലിയെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ താമർ രം​ഗത്ത് എത്തിയത്.

2 / 5
'രാത്രി രണ്ടുമണിക്ക്, റാസല്‍ഖൈമയിലെ കൊടുംതണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി, 'സര്‍ക്കീട്ടി'നെ വിശ്വസിച്ച് കൂടെനിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍, ഞങ്ങളുടെ സര്‍ക്കീട്ട് നാളെ ആരംഭിക്കുന്നു', എന്നായിരുന്നു താമറിന്റെ കുറിപ്പ്.

3 / 5
കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം തിയേറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് സർക്കീട്ട്. 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക.

4 / 5
 ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരും ചിത്രത്തിൽ എത്തുന്നു. ബേസിൽ ജോസഫ് നായകനായി എത്തിയ പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ലോറിൻ ഡൊമിനിക്ക് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

5 / 5