AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

WPL 2027 Auction Highlights : ഓസീസ് നായികയ്ക്ക് കോടികൾ, ആശയെ നിലനിർത്തി യുപി, KCA-യുടെ കിരൺ നവ്ഗിരെ വിലയേറിയ ഇന്ത്യൻ താരം; WPL താരലേലം ഒറ്റനോട്ടത്തിൽ

WPL 2027 Mini Auction Highlights, Key Bid Updates And Full Auction List: കർണാടക സ്വദേശിനിയായ 15 വയസുകാരി ഉമ കഷ്വിയാണ് താരലേലത്തിൽ വിറ്റു പോയ ഏറ്റവും പ്രായം കുറഞ്ഞ താരം. കൊച്ചിയായിരുന്നു ഉത്തവണത്തെ വനിത പ്രീമിയർ ലീഗ് മിനി താരലേലത്തിൻ്റെ വേദിയായത്.

WPL 2027 Auction Highlights : ഓസീസ് നായികയ്ക്ക് കോടികൾ, ആശയെ നിലനിർത്തി യുപി, KCA-യുടെ കിരൺ നവ്ഗിരെ വിലയേറിയ ഇന്ത്യൻ താരം; WPL താരലേലം ഒറ്റനോട്ടത്തിൽ
WPL 2027 AuctionImage Credit source: WPL Facebook
Jenish Thomas
Jenish Thomas | Updated On: 28 Oct 2026 | 10:01 PM

കൊച്ചി : വനിത പ്രീമിയർ ലീഗ് 2027 മിനി താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റനും സ്പിന്നറുമായ സോഫി മൊളിനെക്സ്. 1.1 കോടി രൂപയ്ക്ക് യു.പി വാരിയേഴ്സാണ് ഓസീസ് നായികയെ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ താരമായ കിരൺ നവ്ഗിരെയാണ് ഉത്തവണത്തെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരം. 75 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസാണ് കിരൺ നവ്ഗിരെയെ സ്വന്തമാക്കിയത്. മലയാളി താരം ആശ ശോഭനയെ യു.പി വാരിയേഴ്സ് 30 ലക്ഷത്തിന് നിലനിർത്തി. ആശയ്ക്കും കിരണിനും പുറമെ വിജെ ജോഷിതയും ദിവ്യ ഗണേഷും ലേലപട്ടികയിൽ ഇടം നേടിയിരുന്നു. ഇരുവരെയും ആരും സ്വന്തമാക്കിയില്ല.

കഴിഞ്ഞ സീസണിൽ ആശയെ 1.1 കോടി രൂപയ്ക്കായിരുന്നു യുപി ടീം സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ മലയാളി താരത്തെ 30 ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ നിലനിർത്തിയിരിക്കുകയാണ് യുപി വാരിയേഴ്സ്. പത്ത് ലക്ഷം രൂപയ്ക്ക് 15 വയസുകാരി ഉമാ കശ്വിയെ ഡൽഹി സ്വന്തമാക്കിയതാണ് ഇത്തവണത്ത് വനിത പ്രീമിയർ ലീഗ് താരലേലത്തിൽ മറ്റൊരു ശ്രദ്ധേയമായ ബിഡ്. WPL ചരിത്രത്തിൽ താരലേലത്തിലൂടെ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കർണാടക സ്വദേശിനിയായ ഉമാ കശ്വി. കഴിഞ്ഞ വർഷത്തെ താരലേലത്തിൽ ഹരിയാന സ്വദേശിനിയായ ദീയ യാദവിൻ്റെ 16 വയസ് റെക്കോർഡാണ് ഉമയുടെ പേരിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ദീയയെ സ്വന്തമാക്കിയതും ഡിസി തന്നെയായിരുന്നു.

ഓസീസ് നായികയ്ക്കും കിരൺ നവ്ഗിരെയ്ക്കും പുറമെ ജി കാമാലിനിയും ജെസ് ജൊനാസ്സെനും പട്ടികയിലെ മറ്റ് വിലയേറിയ താരങ്ങൾ. ഇരുവരെയും 40 ലക്ഷം രൂപയ്ക്ക് യഥാക്രമം ഗുജറാത്ത് ജയ്ൻ്റ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സ്വന്തമാക്കുകയായിരുന്നു. ആശ ശോഭനയ്ക്ക് പുറമെ ഗ്രേസ് ഹാരിസ് (യുപി വാരിയേഴ്സ്), സ്നേഹ് റാണ (യുപി വാരിയേഴ്സ്), സുഷ്മ വെർമ (യുപി വാരിയേഴ്സ്), ചോളെ ട്രയൺ (ആർസിബി), തേജൽ ഹസബിനിസ് (ആർസിബി), ഒർളാ പ്രെൻഡെഗാസ്റ്റ് (ഗുജറാത്ത് ഗെയ്ൻ്റ്സ്) എന്നിവർ 30 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റു പോയത്.

ആകെ 24 താരങ്ങളായിരുന്നു ഇത്തവണത്തെ മിനി താരലേലത്തിലൂടെ വിവിധ ടീമുകൾ സ്വന്തമാക്കിയത്. യുപി വാരിയേഴ്സാണ് ഇത്തവണ ലേലത്തിൽ ഏറ്റവും കൂടുതൽ പണമിറക്കിയത്. എട്ട് സ്ലോട്ടുകൾക്ക് കോടി എറിഞ്ഞെങ്കിലും യുപി ടീമിൻ്റെ പഴ്സിൽ 1.15 കോടി രൂപ മിച്ചമുണ്ടായിരുന്നു.

Follow Us