AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Orange Juice: ഓറഞ്ച് ജ്യൂസ് ഇനി കയ്ക്കില്ല, ഈ ടിപ്സ് പ്രയോഗിച്ച് നോക്കൂ

Orange Juice Recipe: ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ള പഴവർ​ഗമാണ് ഓറഞ്ച്. ഇത് ജ്യൂസായി കുടിക്കാൻ ഇഷ്ടപ്പെട്ടുന്നവർ നിരവധിയാണ്. എന്നാൽ, കുറച്ച് സമയം കഴിയുമ്പോൾ ജ്യൂസ് കയ്ക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ കയ്പില്ലാതെ രുചികരമായ ഓറഞ്ച് ജ്യൂസ് തയ്യാറാക്കാൻ സഹായിക്കുന്ന ചില വഴികളുണ്ട്.

Nithya Vinu
Nithya Vinu | Published: 15 Mar 2026 | 09:10 PM
വേനൽക്കാലത്ത് ഏറെ ഡിമാൻഡുള്ള ഒരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറെ ഗുണകരമാണ്. കൂടാതെ ഇതിലെ നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

1 / 5
ഓറഞ്ച് ജ്യൂസ് തയ്യാറാക്കാനായി ആദ്യം ഓറഞ്ചിന്റെ തൊലി കളയുക. ഇതിലെ വെളുത്ത നിറത്തിലുള്ള തൊലി ഭാഗം പരമാവധി നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ജ്യൂസിന് കയ്പ്പ് വരാനുള്ള പ്രധാന കാരണം ഈ വെളുത്ത ഭാഗമാണ്.

2 / 5
ഓറഞ്ച് നടുവേ മുറിച്ചാൽ അതിനുള്ളിലെ കുരുക്കൾ എളുപ്പത്തിൽ നീക്കം ചെയ്യാം. വിത്തുകൾ ജ്യൂസിനൊപ്പം അരഞ്ഞുപോയാൽ കയ്പ്പ് അനുഭവപ്പെടും. അതിനാൽ എല്ലാ വിത്തുകളും ശ്രദ്ധാപൂർവ്വം മാറ്റുക.

3 / 5
ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇതിലേക്ക് പഞ്ചസാര, വെള്ളം എന്നിവ ചേർക്കുക. ഒപ്പം അര ഇഞ്ച് വലിപ്പത്തിൽ ഓറഞ്ച് നിറത്തിലുള്ള തൊലിയുടെ ഭാഗം കൂടി ചേർക്കുന്നത് ജ്യൂസിന് നല്ല മണവും രുചിയും നൽകാൻ സഹായിക്കും.

4 / 5
ശേഷം, നന്നായി അടിച്ചെടുത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം. ഫ്രഷ് ആയി തന്നെ ജ്യൂസ് കുടിക്കാൻ ശ്രമിക്കുക, അധികനേരം വെച്ചാലും കയ്പ്പ് വരാൻ സാധ്യതയുണ്ട്. (Image Credit: Getty Images)

5 / 5
Follow Us