മുഖത്തെ തിളക്കം എന്നും നിലനിർത്താം; ഈ ഒരെണ്ണം മതി, കഴിക്കാൻ മടിക്കല്ലേ | Skin Glowing Tips and tricks, Identify the reasons to eat ripe papaya daily for breakfast Malayalam news - Malayalam Tv9

Skincare Tips: മുഖത്തെ തിളക്കം എന്നും നിലനിർത്താം; ഈ ഒരെണ്ണം മതി, കഴിക്കാൻ മടിക്കല്ലേ

Published: 

19 Dec 2025 07:37 AM

Skin Glowing Tips And Tricks: പ്രഭാതഭക്ഷണം ആരോ​ഗ്യകരമായിരിക്കണം എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിനായി പലരും പലതരം ഭക്ഷണം തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ നിങ്ങൾ മടിക്കാതെ ചേർക്കേണ്ട ഒന്നാണ് പപ്പായ. അതും പഴുത്തത്.

1 / 5പ്രഭാതഭക്ഷണം ഒഴിവാക്കാനാകാത്ത ഘടകമാണ്. അതുപോലെ അവ ആരോ​ഗ്യകരമായിരിക്കണം എന്നതും വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിനായി പലരും പലതരം ഭക്ഷണം തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ നിങ്ങൾ മടിക്കാതെ ചേർക്കേണ്ട ഒന്നാണ് പപ്പായ. അതും പഴുത്തത്. ഇത് ശരീരത്തിൽ പല രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ചർമ്മത്തിന്. (Image Credits: Pexels)

പ്രഭാതഭക്ഷണം ഒഴിവാക്കാനാകാത്ത ഘടകമാണ്. അതുപോലെ അവ ആരോ​ഗ്യകരമായിരിക്കണം എന്നതും വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിനായി പലരും പലതരം ഭക്ഷണം തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ നിങ്ങൾ മടിക്കാതെ ചേർക്കേണ്ട ഒന്നാണ് പപ്പായ. അതും പഴുത്തത്. ഇത് ശരീരത്തിൽ പല രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ചർമ്മത്തിന്. (Image Credits: Pexels)

2 / 5

ദഹനവ്യവസ്ഥ: പഴുത്ത പപ്പായയിൽ പപ്പെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നതിലൂടെ ആമാശയത്തിൻ്റെ ഭാരം കുറയുകയും ഭക്ഷണം പെട്ടെന്ന് ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വറുത്തതോ സംസ്കരിച്ചതോ ആയ ഭക്ഷണങ്ങൾക്ക് പകരം പപ്പായ ദിവസവും രാവിലെ കഴിക്കാൻ ശ്രമിക്കുകയാണെങ്കിൽ അന്നത്തെ ദിവസം മുഴുവൻ നിങ്ങളുടെ ദഹനവ്യവസ്ഥ സു​ഗമമായിരിക്കും.

3 / 5

അസിഡിറ്റി: പപ്പായയിലെ സ്വാഭാവിക നാരുകളും ജലാംശവും നിങ്ങളുടെ വയറിനുള്ളിലെ ആസിഡിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. നേരിയ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ ഉള്ള ആളുകൾക്ക്, എല്ലാ ദിവസവും പപ്പായ ധൈര്യമായി കഴിക്കാവുന്നതാണ്. അതിലൂടെ ദീർഘനാളത്തെ ആശ്വാസം ലഭിക്കുന്നു.

4 / 5

ചർമ്മത്തിന്: പഴുത്ത പപ്പായയിൽ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കൊളാജൻ ഉല്പാദനത്തെ പിന്തുണയ്ക്കുകയും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. രാവിലെ തന്നെ പപ്പായ കഴിക്കുന്നത് ചർമ്മത്തിന്റെ നന്നാക്കലിന് ഉപകാരപ്രദമാകുന്നു. രക്തചക്രമണം കൂടുതൽ എളുപ്പത്തിലാക്കാൻ ഇവയിലെ സംയുക്തങ്ങൾ സഹായിക്കുന്നു.

5 / 5

കരളിന്: ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പപ്പായയിലൂടെ ലഭിക്കുന്നു. രാവിലെ ഇത് കഴിക്കുന്നത് കരളിന്റെ സ്വാഭാവിക പ്രവർത്തനത്തെ വളരെയധികം സഹായിക്കും. കാലക്രമേണ, ഇത് മെച്ചപ്പെട്ട ദഹനം, തിളക്കമുള്ള ചർമ്മം, മൊത്തത്തിലുള്ള ഉന്മേഷം എന്നിവയായി പ്രതിഫലിച്ച് തുടങ്ങും.

രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ
കണ്ടടോ, ഞാന്‍ ദൈവത്തെ; വന്നത് മനുഷ്യരൂപത്തില്‍
Viral Video: ഗണപതിക്ക് ആനയുടെ ആരതി