Mohanlal: നാടൻ സ്റ്റൈലിൽ മുണ്ടുടുത്ത് ലാലേട്ടൻ, L368 ലൊക്കേഷൻ ചിത്രങ്ങൾക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ | Social Media Praises Mohanlal's Classic Mundu Look in New Location Glimpse From L368 Movie Malayalam news - Malayalam Tv9

Mohanlal: നാടൻ സ്റ്റൈലിൽ മുണ്ടുടുത്ത് ലാലേട്ടൻ, L368 ലൊക്കേഷൻ ചിത്രങ്ങൾക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

Published: 

04 Nov 2026 | 11:29 PM

Social Media Praises Mohanlal's Classic Mundu Look in L368 Movie: മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് L368. ദിവസങ്ങൾക്കു മുമ്പാണ് സിനിമയുടെ പൂജ കൊച്ചിയിൽ നടന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ് മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ഈ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്.

1 / 5
സിനിമയുടെ ഷൂട്ടിംഗ് പൂജാ ദിവസം തന്നെ ആരംഭിച്ചിരുന്നു എങ്കിലും  മോഹൻലാൽ കഴിഞ്ഞ ദിവസമാണ്   ചിത്രീകരണത്തിന്റെ ഭാഗമായത്. മോഹൻലാൽ സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നതും   ഷോട്ട് എടുക്കുന്നതും  എല്ലാം  ഉൾപ്പെടുത്തി അണിയറ പ്രവർത്തകർ ഒരു വീഡിയോ പോസ്റ്റ് പങ്കുവെച്ചിരുന്നു.  ( Image Credit Source Social Media)

2 / 5
നാടൻ ശൈലിയിൽ മുണ്ടുടുത്ത മോഹൻലാലിനെയാണ്  വീഡിയോയിൽ കാണാനാകുന്നത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.  നാടൻ ലുക്കിൽ മോഹൻലാലിന്  കയ്യടിക്കുകയാണ് ആരാധകർ. നാടൻ സ്റ്റൈലിൽ മോഹൻലാൽ വരുന്ന സിനിമ കാണാൻ ഒരു രസമാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

3 / 5
സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടാണ് മോഹൻലാലിന്റെ 368 മത് ചിത്രം എന്ന നിലയിൽ എൽ 368 എന്ന് പുതിയ പ്രോജക്ട് ഇപ്പോൾ അറിയപ്പെടുന്നത്. മുകേഷ്, സംഗീത് പ്രതാപ് തുടങ്ങിയ വലിയ താരനിരയും സിനിമയിൽ അണിനിരക്കുന്നു.

4 / 5
എല്ലാവർക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു സിനിമയായി ഇത് മാറാനാണ് സാധ്യത എന്നും സിനിമയുടെ കഥയെക്കുറിച്ചും മറ്റു വിവരങ്ങളെ കുറിച്ചും പറയുന്നില്ല എന്നും ആ കാര്യങ്ങളെല്ലാം സംവിധായകനാണ് പറയേണ്ടത് എന്നും മോഹൻലാൽ പൂജാ ചടങ്ങിൽ വ്യക്തമാക്കിരുന്നു.

5 / 5
വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന സിനിമയാണ് L368.ഷഹനാദ് ജലാലാണ് സിനിമയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. ബിനു ജോർജ് അലക്സാണ്ടർ ആണ് നിർമ്മാണം.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി