Neem: മുഖക്കുരുവും പാടുകളും മാറും, ചർമ്മകാന്തിക്ക് ഈ ഇല മതി!
Neem for Skincare: ആന്റിബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ ആര്യവേപ്പ് രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളെക്കാൾ പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിന് നൽകുന്ന നേട്ടങ്ങൾ നിരവധിയാണ്. ആര്യവേപ്പ് ഉപയോഗിച്ച് മുഖക്കുരു, പാടുകൾ തുടങ്ങി നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് അറിഞ്ഞാലോ...

ചർമ്മസംരക്ഷണത്തിൽ പണ്ടുമുതലേ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ആര്യവേപ്പ് . ആന്റിബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ ആര്യവേപ്പ് രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളെക്കാൾ പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തിന് നൽകുന്ന നേട്ടങ്ങൾ നിരവധിയാണ്. (Image Credit source: Getty Images)

ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. ചർമ്മത്തിലെ അമിതമായ എണ്ണമയം കുറയ്ക്കാനും മുഖക്കുരു മൂലമുണ്ടാകുന്ന വീക്കവും ചുവപ്പുനിറവും ശമിപ്പിക്കാനും ഇത് സഹായിക്കും.

അതുപോലെ, രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും ആര്യവേപ്പിന് കഴിവുണ്ട്. ആര്യവേപ്പ് ഫേസ് പാക്കുകൾ പതിവായി ഉപയോഗിക്കുന്നത് വഴി ചർമ്മത്തിലെ കറുത്ത പാടുകളും മങ്ങലും മാറി ചർമ്മത്തിന് സ്വാഭാവികമായ തെളിച്ചവും തിളക്കവും ലഭിക്കും.

ആര്യവേപ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇ-യും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും വരകളും തടയുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തി ചർമ്മത്തിന് യൗവനം നൽകാൻ സഹായിക്കും.

പച്ച ആര്യവേപ്പില അരച്ച് അല്പം മഞ്ഞളോ തൈരോ ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. അതുപോലെ, ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുഖം കഴുകാൻ ഉപയോഗിക്കുന്നത് എണ്ണമയവും അഴുക്കും മാറാൻ സഹായിക്കും.