AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വലിയൊരു സിഗ്നല്‍ തന്നിട്ടുണ്ട്! തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയുമായി സൂര്യ; തിരിച്ചുവരവ് ഉറപ്പിക്കാമോ?

Back-to-Back Fifties for Suryakumar Yadav in SMAT: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടി. ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ 29 പന്തില്‍ 82 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്.

Jayadevan AM
Jayadevan AM | Published: 16 Nov 2026 | 05:19 PM
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും താരം അര്‍ധ സെഞ്ചുറി നേടി. ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ 29 പന്തില്‍ 82 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറും, ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം (Image Credit Source: PTI).

1 / 5
സൂര്യയാണ് കളിയിലെ താരം. മത്സരത്തില്‍ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 19.2 ഓവറില്‍ 197 റണ്‍സ് നേടി. 15.4 ഓവറില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.

2 / 5
സൂര്യയ്ക്ക് പുറമെ 17 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാനും മുംബൈയ്ക്കായി തിളങ്ങി. 22 പന്തില്‍ 42 റണ്‍സെടുത്ത അശുതോഷ് ശര്‍മയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ശാര്‍ദ്ദുല്‍ താക്കൂറും, അഥര്‍വ ആങ്കൊലേക്കറും മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

3 / 5
ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിലും സൂര്യയായിരുന്നു കളിയിലെ താരം. ഈ മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. 13.1 ഓവറില്‍ മുംബൈ വിജയിച്ചു.

4 / 5
ഹൈദരാബാദിനെതിരെ പുറത്താകാതെ 21 പന്തില്‍ 60 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. ഇന്ത്യയെ ടി20 ലോകകപ്പില്‍ കിരീടനേട്ടത്തിലേക്ക് നയിച്ചതിന് ശേഷം ദേശീയ ടീമില്‍ നിന്ന് സൂര്യയെ ഒഴിവാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം അദ്ദേഹത്തിന് തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ടീമില്‍ നിന്ന് ഒഴിവാക്കിയ സെലക്ടര്‍മാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മറുപടി നല്‍കുകയാണ് 36-കാരനായ താരം.

5 / 5
Follow Us