Kerala vs Maharashtra: മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ടോസ്; ബാറ്റിങ് തിരഞ്ഞെടുത്ത് സഞ്ജു
Syed Mushtaq Ali Trophy 2026 Kerala vs Maharashtra: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് കേരളവും, മഹാരാഷ്ട്രയും. ഇരുടീമുകളും സീസണിലെ ആദ്യ മത്സരം തോറ്റിരുന്നു. മഹാരാഷ്ട്രയ്‌ക്കെതിരെ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു. കേരളത്തിന്റെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് കേരളവും, മഹാരാഷ്ട്രയും. ഇരുടീമുകളും സീസണിലെ ആദ്യ മത്സരം തോറ്റിരുന്നു. മഹാരാഷ്ട്രയ്‌ക്കെതിരെ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു. കേരളത്തിന്റെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്. മധ്യപ്രദേശിനെതിരെ കളിച്ച അഖില്‍ സ്‌കറിയ ഇന്ന് പ്ലേയിങ് ഇലവനിലില്ല. പകരം രോഹന്‍ കുന്നുമ്മല്‍ കളിക്കും. രോഹനും അസ്ഹറുദ്ദീനുമാണ് ഓപ്പണര്‍മാര്‍. മത്സരം ജിയോഹോട്ട്‌സ്റ്റാറില്‍ കാണാം.
പ്ലേയിങ് ഇലവന്‍ ഇങ്ങനെ
കേരളം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, കാര്‍ത്തിക് ബി നായര്‍, ബിജു നാരായണന്‍, നിഖില്‍ എം, എംഡി നിധീഷ്, കെഎം ആസിഫ്
മഹാരാഷ്ട്ര: പൃഥി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സാഹില്‍ പരാഖ്, രാഹുല്‍ ത്രിപാഠി, സൂരജ് ഷിന്‍ഡെ, കിരണ്‍ ചോര്‍മാലെ, രാമകൃഷ്ണ ഘോഷ്, വിക്കി ഓത്സ്വാല്‍, തനയ് സാങ്കവി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി.