വിന്നിങ് കോമ്പിനേഷന്‍ പൊളിക്കില്ല; മാറ്റങ്ങള്‍ വരുത്താതെ ഇന്ത്യ; സൂചനകള്‍ പുറത്ത്‌ | T20 World Cup 2026: India unlikely to change playing XI for final against New Zealand Malayalam news - Malayalam Tv9

IND vs NZ: വിന്നിങ് കോമ്പിനേഷന്‍ പൊളിക്കില്ല; മാറ്റങ്ങള്‍ വരുത്താതെ ഇന്ത്യ; സൂചനകള്‍ പുറത്ത്‌

Published: 

08 Mar 2026 | 05:16 PM

India vs New Zealand possible playing XI: ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ അതേ പ്ലേയിങ് ഇലവന്‍ തന്നെയാണ് ഫൈനലിലും കളിക്കുന്നതെന്ന് സൂചന.

1 / 5
ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് സൂചന. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ അതേ പ്ലേയിങ് ഇലവന്‍ തന്നെയാണ് ഫൈനലിലും കളിക്കുന്നതെന്നാണ് വിവരം. അതായത് മോശം ഫോമിലുള്ള അഭിഷേക് ശര്‍മ ഓപ്പണറായി തുടരും (Image Credits: PTI).

2 / 5
സഞ്ജു സാംസണാണ് സഹ ഓപ്പണര്‍. ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി കളിക്കും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് മറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ (Image Credits: PTI).

സഞ്ജു സാംസണാണ് സഹ ഓപ്പണര്‍. ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി കളിക്കും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് മറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ (Image Credits: PTI).

3 / 5
വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും, ഹാര്‍ദ്ദിക് പാണ്ഡ്യയും, ശിവം ദുബെയുമാണ് ഓള്‍ റൗണ്ടര്‍മാര്‍. പേസാക്രമണത്തിന് ജസ്പ്രീത് ബുംറ നേതൃത്വം നല്‍കും. അര്‍ഷ്ദീപ് സിങാണ് മറ്റൊരു പേസര്‍ (Image Credits: PTI).

4 / 5
സെമി ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ സ്ഥാനത്തിനും ഇളക്കം തട്ടില്ല. ടി20യിലെ ഒന്നാം നമ്പര്‍ ബൗളറായ വരുണിനെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പിന്തുണച്ചിരുന്നു. കുല്‍ദീപ് യാദവ് ഇന്നും പുറത്തിരിക്കും (Image Credits: PTI).

5 / 5
റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും അവസരമില്ലെന്നാണ് സൂചന. ഓപ്ഷണല്‍ സെഷനില്‍ റിങ്കുവും, സിറാജും ഏറെ നേരം പരിശീലിച്ചിരുന്നു. ഇതോടെ ഇരുവരും കളിച്ചേക്കുമെന്ന അഭ്യൂഹമുയര്‍ന്നിരുന്നു (Image Credits: PTI).

Follow Us
Related Photo Gallery
Bengaluru-Ernakulam Train: ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പുതിയ ട്രെയിന്‍; സര്‍വീസ് ഉടന്‍ ആരംഭിക്കും
അ‌മ്പട കുഞ്ഞാപ്പീ! 180 ഗ്രാം ഭാരം, 6.1 മില്ലീമീറ്റർ നീളം; സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഇന്ത്യയിൽ എത്തി
Shani Sade Sati 2026: സൂക്ഷിക്കുക! 6 മാസത്തേക്ക് കുംഭം ഉൾപ്പെടെ 5 രാശിക്കാർ ജാഗ്രത പാലിക്കുക! ശനി കുഴപ്പങ്ങൾ സൃഷ്ടിക്കും
പുരുഷന്മാരിലെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാം; ഈ 5 ഭക്ഷണങ്ങൾ ശീലമാക്കു…!
EV Charging : ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യേണ്ടത് ഈ വിധം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
‘ഇന്ത്യ ഫേവറിറ്റുകളോ? അല്ലേ അല്ല’! തങ്ങളെ ചെറുതായി കാണരുതെന്ന് സിക്കന്ദര്‍ റാസയുടെ മുന്നറിയിപ്പ്‌
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി