'ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?'; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി | T20 World Cup 2026 PCB Questions ICC For Not Including Their Captain Salman Ali Agha On Ticket Sales Poster Malayalam news - Malayalam Tv9

T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി

Published: 

14 Dec 2025 08:30 AM

No Salman Ali Agha On ICC Poster: ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെതിരെ പിസിബി. ഇക്കാര്യം പരിഹരിക്കണമെന്ന് പിസിബി ആവശ്യപ്പെട്ടു.

1 / 5ഐസിസി പോസ്റ്ററിൽ തങ്ങളുടെ ക്യാപ്റ്റൻ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൻ്റെ ടിക്കറ്റ് വില്പനയുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് സൽമാൻ അലി ആഘയ്ക്ക് ഇടം ലഭിക്കാതിരുന്നത്. (Image Credits- PTI)

ഐസിസി പോസ്റ്ററിൽ തങ്ങളുടെ ക്യാപ്റ്റൻ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൻ്റെ ടിക്കറ്റ് വില്പനയുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് സൽമാൻ അലി ആഘയ്ക്ക് ഇടം ലഭിക്കാതിരുന്നത്. (Image Credits- PTI)

2 / 5

സൂര്യകുമാർ യാദവ് (ഇന്ത്യ), എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), മിച്ചൽ മാർഷ് (ഓസ്ട്രേലിയ), ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്), ദസുൻ ശാനക (ശ്രീലങ്ക) എന്നീ അഞ്ച് ക്യാപ്റ്റന്മാരാണ് പോസ്റ്ററിൽ ഉള്ളത്. ഇതിൽ സൽമാൻ അലി ഇല്ലാത്തത് ഐസിസിയുടെ ശ്രദ്ധയിൽപെടുത്തിയതായി പിസിബി അറിയിച്ചു.

3 / 5

ഏഷ്യാ കപ്പിൻ്റെ സമയത്തും പാകിസ്താൻ ക്രിക്കറ്റ് ഇത്തരം പ്രതിസന്ധി നേരിട്ടിരുന്നു എന്ന് പിസിബി പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രോഡ്കാസ്റ്റർമാർ പ്രമോഷണൽ ക്യാമ്പയിൻ നടത്തിയപ്പോൾ തങ്ങളുടെ ക്യാപ്റ്റൻ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

4 / 5

ഐസിസി ടി20 റാങ്കിങ് നോക്കുമ്പോൾ പാകിസ്താൻ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇല്ല. എങ്കിലും പാകിസ്താൻ്റെ സമ്പന്നമായ പാരമ്പര്യം പരിഗണിക്കുമ്പോൾ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ടീമുകളിൽ ഒന്നാണ് പാകിസ്താനെന്നും പിസിബി പ്രതിനിധിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്.

5 / 5

2026 ഫെബ്രുവരി- മാർച്ച് മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൻ്റെ ഫൈനൽ മാർച്ച് എട്ടിന് നടക്കും. പാകിസ്താൻ, നമീബിയ, യുഎസ്എ, നെതർലൻഡ് എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യ എതിരാളികൾ.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം