AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്

Dandruff Causes And Solutions: തലയോട്ടിയിൽ ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. എന്നാൽ ചിലരിൽ എന്തൊക്കെ ചെയ്താലും താരൻ മാറാത്ത അവസ്ഥയുമുണ്ട്. അതിനാൽ നിങ്ങൾ സ്വീകരിക്കുന്ന മാർ​ഗം ശരിയായ രീതിയിലാണോ എന്നത് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

neethu-vijayan
Neethu Vijayan | Published: 14 Dec 2025 07:58 AM
ആൺ പെൺ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും അസ്വസ്ഥതയും മുടികൊഴിച്ചിലിനും കാരണമാകുന്നു. വൃത്തിയില്ലായ്മയ്ക്ക് പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ, തെറ്റായ ജീവിതശൈലി എന്നിവയും താരന് കാരണമാണ്. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നത് വഴിയും പ്രകൃതിദത്ത മാർഗങ്ങളിലൂടെയും താരൻ അകറ്റി നിർത്താൻ സാധിക്കും. (Image Credits: Pexels)

1 / 5
തലയോട്ടിയിൽ ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ പല കാരണങ്ങളാണ് ഉള്ളത്. എന്നാൽ ചിലരിൽ എന്തൊക്കെ ചെയ്താലും താരൻ മാറാത്ത അവസ്ഥയുമുണ്ട്. അതിനാൽ നിങ്ങൾ സ്വീകരിക്കുന്ന മാർ​ഗം ശരിയായ രീതിയിലാണോ എന്നത് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.  മുടി ഇടയ്ക്കിടെ കഴുകാതിരിക്കുന്നത് താരന് കാരണമാകുന്ന യീസ്റ്റിൻ്റെ വളർച്ച വർദ്ധിപ്പിക്കും. മലസീസിയ, താരന് കാരണമാകുന്ന ഒരു യീസ്റ്റ് പോലുള്ള ഫംഗസാണ്. കൃത്യമായ ഇടവേളകളിൽ മുടി കഴുകാതിരിക്കുമ്പോൾ ഉണ്ടാകുന്ന നശിച്ച ചർമ്മകോശങ്ങളെയും എണ്ണമയമുള്ള സെബത്തെയുമാണ് ഇത് ഭക്ഷിക്കുന്നത്. (Image Credits: Pexels)

2 / 5
താരൻ മാറ്റാനാണെന്ന പേരിൽ പലരും ശക്തമായ കെമിക്കലുകൾ അടങ്ങിയ ഉല്പന്നങ്ങൾ ഉപയോ​ഗിക്കാറുണ്ട്.  തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണെങ്കിലും, അമിതമായി രാസവസ്തുക്കൾ കലർന്ന ഉൽപ്പന്നങ്ങളുടെ ഉപയോ​ഗം വിപരീത ഫലമുണ്ടാകുകയും താരൻ വർദ്ധിപ്പിക്കുകയും ചെയ്യും. വീര്യം കൂടിയ ഷാംമ്പൂ, ആൽക്കഹോൾ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് തലയോട്ടിയിലെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും താരൻ കൂടുതൽ വഷളാക്കുകയും ചെയ്യും. (Image Credits: Pexels)

3 / 5
താരൻ വർദ്ധിക്കുന്നതിന് സ്ട്രെസ്സ് ഒരു പ്രധാന കാരണമാണ്.  ഉയർന്ന തോതിലുള്ള സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് വീക്കം വർദ്ധിപ്പിക്കുകയും ചെയ്യും. ശരിയായ ഉറക്കം ശീലമാക്കുക, ആരോ​ഗ്യകരമായ ഭക്ഷണം ശീലമാക്കുക, വ്യായാമം തുടങ്ങിയ രീതികളിലൂടെ സ്ട്രെസ് ഒരുപരിധി വരെ കുറയ്ക്കാനാകും. അതിലൂടെ താരനെയും ചെറുക്കാന സാധിക്കുമെന്നതാണ് ഏറ്റവും വലിയ ​ഗുണം. (Image Credits: Pexels)

4 / 5
ചൊറിച്ചിൽ വരുമ്പോൾ, നിങ്ങൾക്ക് തലയോട്ടിയിൽ അമിതമായി ചൊറിയുന്നത് തെറ്റായ ശീലമാണ്. ഇങ്ങനെ ചെയ്താൽ അവിടെ രക്തസ്രാവം പോലും ഉണ്ടായേക്കാം. കൂടാതെ ഇത് തലയോട്ടിയിൽ വീക്കം ഉണ്ടാക്കുകയും താരൻ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ കഴിവതും അമിതമായി ചൊറിയുന്നത് ഒഴിവാക്കുക. പകരം എപ്പോഴും തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. (Image Credits: Pexels)

5 / 5