ടി20 ലോകകപ്പിൽ ഇഷാൻ കിഷൻ തന്നെ ഓപ്പണർ; അക്കാര്യം ഉറപ്പായെന്ന് സുനിൽ ഗവാസ്കർ | T20 World Cup 2026 Sunil Gavaskar Says Ishan Kishan Will Play Ahead Of Sanju Samson As The Opener And Wicket Keeper Malayalam news - Malayalam Tv9

T20 World Cup 2026: ടി20 ലോകകപ്പിൽ ഇഷാൻ കിഷൻ തന്നെ ഓപ്പണർ; അക്കാര്യം ഉറപ്പായെന്ന് സുനിൽ ഗവാസ്കർ

Updated On: 

01 Feb 2026 | 08:14 PM

Gasvakar On Sanju Samson: ടി20 ലോകകപ്പിൽ സഞ്ജു കളിക്കില്ലെന്ന് സുനിൽ ഗവാസ്കർ. അവസാന ടി20യിൽ ഇക്കാര്യം ഉറപ്പായെന്നും ഗവാസ്കർ പറഞ്ഞു.

1 / 5
ടി20 ലോകകപ്പിൽ ഓപ്പണറും വിക്കറ്റ് കീപ്പറും ആരെന്ന കാര്യത്തിൽ ഉറപ്പ് വന്നെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. അവസാന ടി20യിലെ പ്രകടനം പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമായെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു. (Image CRedits- PTI)

2 / 5
"നേരത്തെ, സെലക്ഷൻ കമ്മറ്റി സഞ്ജുവിൻ്റെ കാര്യത്തിൽ ഉറപ്പായിരുന്നു. എന്നാൽ, ഇപ്പോൾ ഇഷാൻ കിഷൻ്റെ പ്രകടനങ്ങളും തിലക് വർമ്മ തിരികെവരുന്നതും പരിഗണിക്കുമ്പോൾ ബാറ്റിംഗ് ഓർഡറിൻ്റെ കാര്യത്തിൽ തീരുമാനമായിരിക്കുന്നു." സ്റ്റാർ സ്പോർട്സിനോട് സുനിൽ ഗവാസ്കർ പ്രതികരിച്ചു."

3 / 5
"ഈ അവസരത്തിൽ കിഷനെ നീക്കാനാവില്ല. ആരെ ഒഴിവാക്കും? തിലകും സഞ്ജുവും മികച്ച താരങ്ങളാണ്. പക്ഷേ, സഞ്ജു ഫോമിലല്ല. ലോകകപ്പ് പോലൊരു ടൂർണമെൻ്റിൽ ചാൻസുകളെടുക്കാനാവില്ല. അതുകൊണ്ടാവും സഞ്ജുവിന് അഞ്ച് അവസരങ്ങൾ നൽകിയതെന്ന് എനിക്ക് തോന്നുന്നു."

4 / 5
"സഞ്ജുവിൻ്റെ ഉയർന്ന സ്കോർ 24 ആണ്. അവൻ പുറത്തായത് വിചിത്രമായ രീതികളിലും. ആത്മവിശ്വാസം കുറവാണ്. തിലക് വർമ്മ മാച്ച് ഫിറ്റായില്ലെങ്കിൽ യുഎസ്എയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ കളിയിൽ സഞ്ജു സാംസൺ ഉൾപ്പെടുന്നത് ഞാൻ കാണുന്നില്ല."- സുനിൽ ഗവാസ്കർ തുടർന്നു.

5 / 5
കാര്യവട്ടം ടി20യിൽ കരിയറിലെ ആദ്യ സെഞ്ചുറി നേടിയ കിഷൻ വിക്കറ്റ് കീപ്പിങ് ചുമതലയും സഞ്ജുവിൽ നിന്ന് ഏറ്റെടുത്തിരുന്നു. രണ്ടാമത്തെ താരം ഫിഫ്റ്റിയും നേടി. ഇതോടെയാണ് ലോകകപ്പിൽ കിഷൻ തന്നെ ഓപ്പണറായും വിക്കറ്റ് കീപ്പറായും കളിക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായത്.

Follow Us
Related Photo Gallery
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?