AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇതുവരെ വാങ്ങിയില്ലെങ്കിൽ ഇനി ഐഫോൺ 18 പ്രോ വാങ്ങാൻ 3 കാരണങ്ങൾ

3 Reasons to Get iPhone 18 Pro: സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരാണ് ഐഫോൺ മോഡലുകൾ. ഐഫോൺ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവരും ഐഫോൺ ഒരു പ്രൗഡിയായി കൊണ്ടുനടക്കുന്നവരും ഏറെ. ആപ്പിൾ ഈ വർഷം സെപ്റ്റംബറിൽ തങ്ങളുടെ ഐഫോൺ നിരയിലെ ഏറ്റവും പുതിയ കരുത്തന്മാരായി ഐഫോൺ 18 പ്രോ മോഡലുകളും തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ ഡ്യുവോയും അ‌വതരിപ്പിച്ചു.

Prasanth Kumar
Prasanth Kumar | Published: 13 Nov 2026 | 07:43 PM
 നിലവിലുള്ള ഐഫോൺ മോഡലുകളിൽ ഏറ്റവും കരുത്തന്മാരാണ് ഐഫോൺ 18 പ്രോ മോഡലുകൾ. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിനകം നിരവധി പേർ ഈ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങിക്കഴിഞ്ഞു. ഇനി വാങ്ങാൻ തയാറെടുക്കുന്നവരും നിരവധി. (Image credit: Apple)

1 / 5
 ഉയർന്ന വില കാരണം ഐഫോൺ സ്വന്തമാക്കാൻ കഴിയാത്തവർ ഉണ്ടാകാം. വിലയുടെ കാര്യം വിടാം. ഐ​ഫോൺ 18 പ്രോ മോഡലുകൾ വാങ്ങണോ അ‌തോ മറ്റേതെങ്കിലും പ്രീമിയം മോഡലുകൾ വാങ്ങണോ എന്ന ആശങ്കയിൽ നിൽക്കുന്നവരും കുറവല്ല.  ഇതുവരെ ഐഫോൺ 18 പ്രോ മോഡൽ സ്വന്തമാക്കാത്തവർക്കായി, അ‌ത് വാങ്ങാൻ പ്രേരിപ്പിക്കുന്ന മൂന്ന് കാരണങ്ങൾ ഇവിടെ പരിചയപ്പെടാം.

2 / 5
  ചിപ്‌സെറ്റ്: ഐഫോൺ 18 പ്രോയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം ഏറ്റവും പുതിയ A20 പ്രോ ചിപ്സെറ്റാണ്. 2nm പ്രോസസ്സ് സാങ്കേതികവിദ്യയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡെസ്‌ക്‌ടോപ്പ് ക്ലാസ് ചിപ്പ് എന്നാണ് ആപ്പിൾ ഇതിനെ വിശേഷി്പിക്കുന്നത്. 12GB വരെ LPDDR5x റാം സഹിതം ഇത് എത്തിയിരിക്കുന്നു. കൂടാതെ അത്യാധുനിക 'വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം' ഉള്ളതിനാൽ, ഹെവി ടാസ്കുകൾ ചെയ്യുമ്പോൾ പോലും ഫോൺ ചൂടാകുകയോ തടസ്സങ്ങൾ നേരിടുകയോ ചെയ്യില്ല.

3 / 5
 C2 മോഡവും ഫാസ്റ്റ് ചാർജിങ്ങും:  ഐഫോൺ 18 പ്രോ മോഡലിൽ ആപ്പിൾ കൊണ്ടുവന്ന അ‌പ്ഗ്രേഡുകളിലൊന്ന് ചാർജിങ് വേഗത കൂടി എന്നതാണ്. ഇത് ഏകദേശം 15 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ, പുതിയ C2 മോഡവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 15% കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതിനൊപ്പം, വേഗത്തിലുള്ള അപ്‌ലോഡ് വേഗതയും സാറ്റലൈറ്റ് വഴിയുള്ള 5G പിന്തുണയും നൽകുന്നു.

4 / 5
 ക്യാമറ: ഐഫോൺ 18 പ്രോ മോഡലിന്റെ ഏറ്റവും പ്രധാന ആകർഷണം ക്യാമറ തന്നെ. 48MP ഫ്യൂഷൻ മെയിൻ ക്യാമറയാണ് ഇതിലുള്ളത്, ഇതിൽ ഫിസിക്കൽ വേരിയബിൾ അപ്പർച്ചർ സൗകര്യം നൽകിയിരിക്കുന്നു. ക്യാമറ ആപ്പിൽ പുതിയ 'നേറ്റീവ് പ്രോ കൺട്രോളുകളും' ഉൾപ്പെടുത്തിയിട്ടുണ്ട്. വേരിയബിൾ അപ്പർച്ചർ ഉപയോഗിച്ച്, മെയിൻ ക്യാമറ സെൻസറിന് f/1.48, f/1.8, f/2.8, f/4.0 എന്നിങ്ങനെ അപ്പർച്ചർ ക്രമീകരിക്കാം. കൂടാതെ, 8x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സൂം (200mm), ഫോട്ടോകളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി 'ആപ്പിൾ റെഫറൻസ് ഇമേജ്' എന്നിവയും ഉണ്ട്.

5 / 5
Follow Us