KEAM Entrance Exam: വിദ്യാർഥികൾക്ക് കൈത്താങ്ങായി സർക്കാർ: കീം പരീക്ഷയിൽ ടൈപ്പ്-1 പ്രമേഹബാധിതർക്ക് അധികസമയം
What Are the New KEAM Exam Rules for Type-1 Diabetic Students: കീം പ്രവേശന പരീക്ഷയില്‍ ടൈപ് വണ്‍ പ്രമേഹബാധിതര്‍ക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കും. പരീക്ഷാഹാളില്‍ ഇന്‍സുലിന്‍ പെന്‍, പമ്പ്, ഷുഗര്‍ ടാബ്‌ലറ്റുകള്‍, വെള്ളം, സിജിഎംഎസ്, ലഘുഭക്ഷണം, പഴങ്ങള്‍ എന്നിവ സൂക്ഷിക്കാനും അനുമതി നല്‍കും.
കീം പ്രവേശന പരീക്ഷയില്‍ ടൈപ് വണ്‍ പ്രമേഹബാധിതര്‍ക്ക് മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം അനുവദിക്കാന്‍ തീരുമാനം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അധികസമയം അനുവദിക്കുന്നത്. പരീക്ഷാഹാളില്‍ ഇന്‍സുലിന്‍ പെന്‍, പമ്പ്, ഷുഗര്‍ ടാബ്‌ലറ്റുകള്‍, വെള്ളം, സിജിഎംഎസ്, ലഘുഭക്ഷണം, പഴങ്ങള്‍ എന്നിവ സൂക്ഷിക്കാനും അനുമതി നല്‍കും. പൊതുപ്രവര്‍ത്തകയായ ബുഷ്‌റയും ടൈപ് വണ്‍ ഡയബറ്റിസ് ഫൗണ്ടേഷനും സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി റോജി എം ജോണാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അംഗീകൃത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
പരീക്ഷയ്ക്കിടെ രക്തത്തിലെ ഗ്ലൂക്കോസിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ നടപടി. നേരത്തെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണല്‍ കോളേജുകളിലും ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 20 മിനിറ്റ് അധികസമയം അനുവദിച്ചിരുന്നു. ഇതാണ് കീം പ്രവേശനപരീക്ഷയിലും നടപ്പിലാക്കുന്നത്.
പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തും
പുതിയ തീരുമാനവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ 2027-ലെ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പിന്റെയും അംഗീകാരം ലഭിച്ചതിനുശേഷമാണ് തീരുമാനം കൈക്കൊണ്ടത്.Roji M John
മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ്:
അതേസമയം, എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ 2027 ഏപ്രില്‍ 21 മുതല്‍ 26 വരെയുള്ള തീയതികളിലായി നടക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷയുടെ സമയം.
Also Read: KEAM 2026: മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന്‍ 12 വരെ
അതിനിടെ, 2026-27 അധ്യയന വര്‍ഷത്തെ ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള സ്‌ട്രേ വേക്കന്‍സിങ് ഫില്ലിങ് അലോട്ട്‌മെന്റ് നടത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ രജിസ്ടര്‍ ചെയ്യാന്‍ അവസരം. നവംബര്‍ 16-ന് രാവിലെ 10 മണി വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. പുതുക്കിയ കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ ആയുഷ് അലോട്ട്‌മെന്റിനായി പരിഗണിക്കൂ. വിദ്യാര്‍ത്ഥികള്‍ക്ക് http://www.cee.kerala.gov.in/ എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് വഴി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
English Summary
The Kerala government has approved granting 20 minutes of extra time per hour for Type-1 diabetic students writing the KEAM entrance exam. Students can also carry essential items like insulin pens, CGMS devices, sugar tablets, water, and snacks into the exam hall after inspection. To avail of these concessions, candidates must submit a medical certificate from a registered doctor. Higher Education Minister Roji M. John confirmed that this provision will be implemented starting with the 2027 KEAM prospectus.