Sabarimala Mandala Kalam:ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗത മന്ത്രി സി.പി ജോൺ
വ്യക്തികൾക്കോ കുടുംബങ്ങൾക്കോ ഭക്തസംഘങ്ങൾക്കോ വിവിധ സംഘടനകൾക്കോ തങ്ങളുടെ യാത്ര ആവശ്യങ്ങൾക്ക് അനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്തി യാത്ര ചെയ്യാനുള്ള സൗകര്യവും ഈ സംവിധാനം വഴി ഉറപ്പാക്കും. യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കുക..............
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദമാക്കുന്നതിന് വേണ്ടി കെഎസ്ആർടിസി പ്രത്യേക ചാർട്ടേഡ് ട്രിപ്പ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച 24 മണിക്കൂർ കൺട്രോൾ റൂമിലെ കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .
ALSO READ:റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്തി യാത്ര ചെയ്യാനുള്ള സൗകര്യവും…
വ്യക്തികൾക്കോ കുടുംബങ്ങൾക്കോ ഭക്തസംഘങ്ങൾക്കോ വിവിധ സംഘടനകൾക്കോ തങ്ങളുടെ യാത്ര ആവശ്യങ്ങൾക്ക് അനുസരിച്ച് കെഎസ്ആർടിസി ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്തി യാത്ര ചെയ്യാനുള്ള സൗകര്യവും ഈ സംവിധാനം വഴി ഉറപ്പാക്കും. യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കുക. സ്വന്തം പ്രദേശത്ത് നിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകുന്ന മന്ത്രി അറിയിച്ചു.
ചാർട്ടേർഡ് ട്രിപ്പുകൾ ക്രമീകരിക്കുക കെഎസ്ആർടിസി ബജറ്റ് മുഖേനയാണ് ഇതിനുവേണ്ടി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു വിവിധ ഡിപ്പോകൾക്കും പ്രത്യേക സർവീസ് കേന്ദ്രങ്ങൾക്കും സമീപത്തുള്ള ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആവശ്യത്തിനനുസരിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നതായിരിക്കും ഇതിനുകൂടാതെ തീർത്ഥാടകർ വിഷമിക്കുന്നതിനും വായിക്കുന്നതിന് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളതായി മന്ത്രി സിപി ജോൺ കൂട്ടിച്ചേർത്തു.
ENGLISH SUMMARY
Transport Minister C.P. John announced that KSRTC has arranged special chartered trip services to make the journey of Ayyappa devotees traveling to Sabarimala—as part of the Mandala-Makaravilakku pilgrimage—safer and more convenient. The Minister stated this while inaugurating the KSRTC booking counter at the 24-hour control room established at the Travancore Devaswom Board headquarters.