AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Denza D9: വെൽഫയറിന് ചെക്ക്, 90 ലക്ഷത്തിന്റെ എം.പി.വിയുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് ഡെൻസ

അങ്ങനെ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ലോകത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കാളായ ബിവൈഡിയുടെ ലക്ഷ്വറി വിഭാ​ഗമായ ഡെൻസ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രണ്ട് മോഡലുകളെയാണ് അവർ ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിലെ എം.പി.വി മോഡലായ ഡെൻസ ഡി9 (Denza D9) മോഡലിനെ കുറിച്ച് കൂടതൽ അറിയാം.

Amal KV
Amal KV | Published: 13 Nov 2026 | 10:24 PM
ഡെൻസയുടെ ലൈനപ്പിലെ മികച്ച ലക്ഷ്വറി വാഹനങ്ങളിലൊന്നാണ് ഡി9 (Denza D9) . ഈ ജനപ്രിയ മോഡൽ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്നു എന്ന് മാസങ്ങൾക് മുമ്പേ അപ്ഡേറ്റുകൾ വന്നിരുന്നു. ഈ വർഷം അവസാനമോ 2027 ന്റെ തുടക്കത്തിലോ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നായിരുന്നു വിവരം. ( Image Credit Source Denza Website)

1 / 5
90 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഈ വാഹനം ടൊയോട്ട വെൽഫയർ (Toyota Vellfire), ലെക്സസ് LM 350h (Lexus LM 350h), MG M9 എന്നിവയ്ക്ക് ബദലായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഈ സെ​ഗ്മെന്റിൽ ഡിമാൻഡ് വർദ്ധിച്ചു വരുന്ന സമയമാണ് ഇത്.

2 / 5
ഡെൻസ ഡി9 2+2+3 സീറ്റിംഗ് കോൺഫി​ഗറേഷനിലാണ് എത്തുന്നത്. ടൊയോട്ട വെൽഫയർ (Toyota Vellfire), ലെക്സസ് എൽഎം (Lexus LM) തുടങ്ങിയ എതിരാളികളും ഇതേ സീറ്റിം​ഗ് ക്രമീകരണമാണ് തുരുന്നത്. എന്നാൽ മറ്റ് കോംപറ്റീറ്റർമാരായ എം.ജി എം9 (MG M9), മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് (Mercedes-Benz V-Class) എന്നിവ 2+2+2 ക്രമീകരണമാണ് ഉള്ളത്.

3 / 5
 5,250mm നീളവും 1,960mm വീതിയും 1,920mm ഉയരവുമുള്ള വാഹനത്തിന്റെ വീൽബേസ് 3,110mm ആണ്. നീളം, വീതി, വീൽബേസ് എന്നിവയുടെ കാര്യത്തിൽ ടൊയോട്ട, ലെക്സസ് മോഡലുകളേക്കാൾ വലുതാണെങ്കിലും ഉയരത്തിൽ അൽപം താഴെയാണ് ഡി 9.

4 / 5
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേഷൻ-മസാജ് സൗകര്യങ്ങളുള്ള 8-വേ അ‍ഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ട്രിപ്പിൾ-സോൺ എയർ കണ്ടീഷനിംഗ്, 14 സ്പീക്കറുകളോട് കൂടിയ ഓഡിയോ സംവിധാനം, എയർ പ്യൂരിഫയർ, വയർലെസ് ഫോൺ ചാർജർ, 12 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്ലൈഡിംഗ് റിയർ ഡോറുകൾ എന്നിവയാണ് വാഹത്തിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.

5 / 5
Follow Us