‘ഗര്‍ഭണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി, പിന്നാലെ അസ്വസ്ഥതയുണ്ടായി; തീരുംമുമ്പേ ഇറങ്ങി'; തെലുങ്ക് നടൻ | telugu Actor Kiran Abbavaram shares his experience watching Unni Mukundan's Marco with pregnant wife Rahasya Gorak Malayalam news - Malayalam Tv9

Marco Movie: ‘ഗര്‍ഭണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി, പിന്നാലെ അസ്വസ്ഥതയുണ്ടായി; തീരുംമുമ്പേ ഇറങ്ങി’; തെലുങ്ക് നടൻ

Published: 

13 Mar 2025 12:34 PM

Kiran Abbavaram Shares Experience Of Marco: ഭാര്യക്ക് ചിത്രം കണ്ടിരിക്കാൻ സാധിച്ചില്ല. തുടർന്ന് അസ്വസ്ഥതയനുഭവപ്പെട്ടെന്നും ഇതോടെയാണ് ഇറങ്ങിപ്പോയതെന്നുമാണ് താരം പറയുന്നത്. ​ഗലാട്ട തെലു​ഗുവിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്

1 / 5ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രം കണ്ട അനുഭവം പങ്കുവച്ച് തെലുങ്ക് യുവനടൻ കിരൺ അബ്ബാവരം.ഗർഭിണിയായ ഭാര്യയ്ക്കൊപ്പമാണ് കാണാൻ പോയതെന്നും എന്നാൽ സിനിമ പകുതിയെത്തും മുൻപേ തിയറ്ററിൽ നിന്നും മടങ്ങിയെന്നുമാണ് താരം പറയുന്നത്. (image credits:instagram)

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ എന്ന ചിത്രം കണ്ട അനുഭവം പങ്കുവച്ച് തെലുങ്ക് യുവനടൻ കിരൺ അബ്ബാവരം.ഗർഭിണിയായ ഭാര്യയ്ക്കൊപ്പമാണ് കാണാൻ പോയതെന്നും എന്നാൽ സിനിമ പകുതിയെത്തും മുൻപേ തിയറ്ററിൽ നിന്നും മടങ്ങിയെന്നുമാണ് താരം പറയുന്നത്. (image credits:instagram)

2 / 5

ഭാര്യക്ക് ചിത്രം കണ്ടിരിക്കാൻ സാധിച്ചില്ല. തുടർന്ന് അസ്വസ്ഥതയനുഭവപ്പെട്ടെന്നും ഇതോടെയാണ് ഇറങ്ങിപ്പോയതെന്നുമാണ് താരം പറയുന്നത്. ​ഗലാട്ട തെലു​ഗുവിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.അമിതമായ വയലൻസ് കാരണം തന്റെ ഭാര്യക്ക് മാർക്കോ കണ്ടുകൊണ്ടിരിക്കാൻ സാധിച്ചില്ലെന്ന് കിരൺ അബ്ബാവരം പറഞ്ഞു. (image credits:instagram)

3 / 5

സിനിമകൾ പ്രേക്ഷകരിൽ സ്വാധീനം ചെലുത്താറുണ്ടെന്നാണ് താരം പറയുന്നത്. നമ്മൾ കാണുന്നത് എന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമുക്കുള്ളിൽ നിലനിൽക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. മാർക്കോ, പുഷ്പ 2 എന്നീ ചിത്രങ്ങൾ മുൻനിർത്തിയായിരുന്നു താരത്തിന്റെ പ്രതികരണം. (image credits:instagram)

4 / 5

എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. അതിൽ നിന്ന് എന്തെങ്കിലും മനസ്സിലാക്കുന്നവരുമുണ്ട്. കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, താനും സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും കിരൺ കൂട്ടിച്ചേർത്തു.(image credits:instagram)

5 / 5

ക എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതനായ നടനാണ് കിരൺ അബ്ബാവരം. വിശ്വ കരുൺ സംവിധാനം ചെയ്ത ദിൽറുബയാണ് താരത്തിന്റെ പുതിയ ചിത്രം.(image credits:instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും